1. News

എന്റെ കേരളം; പത്തനംതിട്ടയിൽ 61 ലക്ഷം രൂപയുടെ വിറ്റുവരവ്

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മെയ് 12 മുതല്‍ 18 വരെയാണ് മേള നടന്നത്

Darsana J
എന്റെ കേരളം; പത്തനംതിട്ടയിൽ 61 ലക്ഷം രൂപയുടെ വിറ്റുവരവ്
എന്റെ കേരളം; പത്തനംതിട്ടയിൽ 61 ലക്ഷം രൂപയുടെ വിറ്റുവരവ്

പത്തനംതിട്ട: എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ ലഭിച്ചത് 61,63,290 രൂപയുടെ വിറ്റുവരവ്. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ മെയ് 12 മുതല്‍ 18 വരെയാണ് മേള നടന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 13,45,523 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 13,54,627 രൂപയും ഉള്‍പ്പെടെ ആകെ 27,00150 രൂപ വരുമാനം ലഭിച്ചു. കണ്‍സ്യൂമര്‍ ഫെഡ് 4,25,708 രൂപയുടെയും സഹകരണ വകുപ്പിന്റെ കോപ്മാര്‍ട്ട് 1,60,644 രൂപയുടെയും വില്‍പ്പന നടത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ചേർന്ന് 16,40,500 രൂപയുടെ വരുമാനം നേടി. കഴിഞ്ഞ വര്‍ഷം നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ് ലഭിച്ചിരുന്നു.

കൂടുതൽ വാർത്തകൾ: Chicken Price; ചൂട് കനക്കുന്നു, കോഴിയിറച്ചി വില മേലോട്ട്..

ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേളയായിരുന്നു ഇത്തവണ സംഘടിപ്പിച്ചത്. 146 കൊമേഴ്സ്യല്‍ സ്റ്റാളുകളും 79 തീം സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 225 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. കേരളം ഒന്നാമത് പ്രദര്‍ശനം, കിഫ്ബി വികസന പ്രദര്‍ശനം, ടെക്നോ ഡെമോ, ബിടുബി മീറ്റ്, സെമിനാറുകള്‍, ഡോഗ്ഷോ, സ്പോര്‍ട്സ് ഏരിയ, നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം, കാര്‍ഷിക വിപണന മേള, കുടുംബശ്രീ ഫുഡ് കോര്‍ട്ട്, തല്‍സമയ മത്സരങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യ തുടങ്ങിയവ മേളയെ കൂടുതൽ ആകർഷകമാക്കി.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിസിനസ് ടു ബിസിനസ് മീറ്റ് (ബിടുബി മീറ്റ്) ശ്രദ്ധേയമായിരുന്നു. ചെറുകിട വ്യവസായം നടത്തുന്ന ഉത്പാദകരെയും ഉത്പന്നം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യാപാരികളെയും തമ്മില്‍ ബന്ധപ്പെടുത്തി നല്‍കുക എന്നതായിരുന്നു ബിടുബി മീറ്റിന്റെ ലക്ഷ്യം. ചെറുകിട വ്യവസായികള്‍ക്ക് ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ആവശ്യക്കാര്‍ക്ക് അവരുടെ ഉത്പന്നം നേരിട്ട് വില്പന നടത്താനും കൂടുതല്‍ വിപണി കണ്ടെത്താനും ബിടുബി മീറ്റിലൂടെ സാധിച്ചു.

ഉപഭോക്താക്കൾക്ക് മാറ്റാരുടെയും സഹായം കൂടാതെ ആവശ്യമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും സാധിച്ചു. ഇത്തരത്തില്‍ മേളയുടെ 7 ദിവസങ്ങളിലും ബിടുബി ഏരിയ സജീവമായിരുന്നു. 50 ചെറുകിട വ്യവസായികൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ബിടുബി ഏരിയ സന്ദര്‍ശിക്കാനും തങ്ങളുടെ ഉത്പന്നങ്ങള്‍ പരിചയപെടുത്താനുമുള്ള മികച്ച അവസരമാണ് മേള ഒരുക്കിയത്.

വിറ്റുവരവ് ഇങ്ങനെ..

സാമൂഹിക നീതി വകുപ്പ്- 4,33,431 രൂപ, ഫിഷറീസ് വകുപ്പ്- 2,03,528 രൂപ, മില്‍മ 1,90,000 രൂപ, ഖാദി ഗ്രാമ വ്യവസായം- 62,383 രൂപ, തണ്ണിത്തോട് മില്‍മ- 75,000 രൂപ, പട്ടികവര്‍ഗ വികസന വകുപ്പ്- 55,000 രൂപ, എഎന്‍ബി ഫുഡ് ഇന്‍ഡസ്ട്രിസ്- 55,000 രൂപ, ദിനേശ് ഫുഡ്‌സ്- 70,000 രൂപ, ബി ഡ്രോപ്സ്- 45,000 രൂപ, കൃപ ടെയ്ലറിംഗ് യൂണിറ്റ്- 1,50,000 രൂപ, വോള്‍ട്ടോ പെയിന്റ്സ് - 50,000 രൂപ, എസ് എസ് ഹാന്റി ക്രാഫ്റ്റ്സ്- 67,000 രൂപ, ഡ്രീംസ് ഫുഡ്‌സ്- 46,500 രൂപ, നിര്‍മല്‍ ഗാര്‍മെന്റസ്- 45,000 രൂപ, ഡ്രീംസ് സ്റ്റാര്‍- 40,000 രൂപ, പുലരി ഫുഡ്‌സ്- 65,000 രൂപ, എല്‍ സണ്‍- 40,000 രൂപ, തേജസ്- 1,50,000 രൂപ, ആര്‍.എസ് ഏജന്‍സീസ്- 50,000 രൂപ, മിറക്കോസ് സ്‌പൈസസ് - 1,00,000 രൂപ, നീലഗിരി ഏജന്‍സീസ് - 65,000 രൂപ, ആശ്വാസ് - 50,000 രൂപ.

English Summary: ente keralam exhibition in pathanamthitta got 61 lakh rupees of turnover

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds