അതിലൊന്നാണ് ആധാര്‍ സ്റ്റാമ്പ്. ആധാര്‍ കാര്‍ഡ് ഉടമകളായ പുരുഷന്മാര്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 4 ലക്ഷം രൂല ലഭിക്കും.
LIC യുടെ മറ്റ് പോളിസികള്‍ പോലെത്തന്നെ ഉപഭോക്താവിന് സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പുനല്‍കുന്ന പോളിയാണ് ആധാര്‍ സ്റ്റാമ്പ് പോളിസിയും. പുരുഷ അപേക്ഷകര്‍ക്ക് മാത്രമാണ് ഈ പോളിസിയുടെ ആനുകൂല്യം ലഭിക്കുക. അവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടാകണമെന്നും നിര്‍ബന്ധമാണ്.
പോളിസി കാലയളവ് പൂര്‍ത്തിയായാല്‍ തുക മുഴുവനായും പോളിസി ഉടമയ്ക്ക് ലഭിക്കും.
ഇനി പ്ലാന്‍ കാലളവില്‍ പോളിസി ഉടമയ്ക്ക് പെട്ടെന്നുള്ള മരണം സംഭവിച്ചാല്‍ നോമിനിക്ക് മരണാനുകൂല്യങ്ങള്‍ ലഭിക്കുകയും അത് കുടുംബത്തിന്റെ ഭാവി കാര്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും. 8 മുതല്‍ 55 വയസ്സുവരെ പ്രായമുള്ള ആധാര്‍ കാര്‍ഡ് ഉടമകളായ പുരുഷന്മാര്‍ക്കാണ് എല്‍ഐസി ആധാര്‍ സ്റ്റാമ്പ് പോളിസി അനുവദിക്കുക. പോളിസി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ പരമാവധി പ്രായം 70 വയസ്സില്‍ കൂടുവാന്‍ പാടില്ല.
ഈ പോളിസിയ്ക്ക് കീഴില്‍ വാഗ്ദാനം ചെയ്യുന്ന ചുരുങ്ങിയ തുക 75,000 രൂപയാണ്. പരമാവധി തുക 3,00,000 രൂപയും.
Share your comments