<
  1. News

ആധാറും പാൻ കാർഡും ഇത് വരെ ലിങ്ക് ചെയ്തില്ലേ ? ഇല്ലെങ്കില്‍ നാളെമുതല്‍ അസാധു ആവും.

പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 31 വരെ. കേന്ദ്രസർക്കാരിന്റെ ആദായ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. 2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു.

Arun T
പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 31 വരെ.

മാർച്ച് 31 നുള്ളിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ ആയിരം രൂപ പിഴ അടയ്ക്കേണ്ടി വരും. അടുത്ത ഘട്ടത്തിൽ പാൻ കാർഡ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. ആദായ നികുതി നിയമത്തിലെ 272 ബി വകുപ്പ് പ്രകാരമാകും പിഴ ഈടാക്കുക. നിയമത്തിലെ  139 AA (2) വകുപ്പ് പ്രകാരം,  ജൂലൈ 2017 വരെ പാൻ കാർഡ് എടുത്തിട്ടുള്ള എല്ലാവരും ആധാർ കാർഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ സാധിക്കില്ല.

ഒന്നിലധികം പാൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാർ കാർഡ് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാൻ കാർഡുകൾ ഉപയോഗിക്കുന്നത് തടയാൻ സാധിക്കും.

1) ലിങ്ക് ചെയ്യുന്നതിന്

https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html

2) ലിങ്ക് ചെയ്ത സ്റ്റാറ്റസ് പരിശോധിക്കുന്നതിന്
https://www1.incometaxindiaefiling.gov.in/e-FilingGS/Services/AadhaarPreloginStatus.htm

English Summary: AADHAR PAN CARD LINK LAST DATE TODAY DO SOON

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds