പശു വളർത്തുന്നതിനേക്കാൾ എളുപ്പമാണ് എന്നതും കൂടു വളരെ ചെറുതായാലും കുഴപ്പമില്ല എന്നതും ആട് വളർത്തൽ എളുപ്പമാക്കി എന്നാണ് ഇവർ പറയുന്നത്. കൂടാതെ ആടിനുള്ള പുല്ലു പ്ലാവില, പിണ്ണാക്ക് എന്നിവയ്ക്കും ഒരുപാട് ശ്രമങ്ങൾ ആവശ്യമില്ല. രാവിലെയും വൈകിട്ടും വെള്ളം കൊടുത്തു മറ്റു പണികൾക്കായി പോകാമെന്നതും ആടുവളർത്തൽ പദ്ധതിയിലേക്കു ഇവരെ ആകർഷിച്ചു. എന്നാൽ നിരുത്സാഹപ്പെടുത്തിയവരും കുറവല്ല എന്നും ഈ അംഗങ്ങൾ പറഞ്ഞു.
ആടുണ്ടായാൽ വീടുപേക്ഷിച്ചു ഒന്നോ രണ്ടോ ദിവസം ഒന്ന് മാറി നിൽക്കാൻ പറ്റില്ല എന്നതാണ് അതിനായി മാറ്റമുള്ളവർ പറഞ്ഞ കാര്യം. എന്നാൽ അതിനും ഇവർ തന്നെ പരിഹാരം കണ്ടു. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി ഒരാൾ മാറിനിന്നാൽ അടുത്ത വീട്ടിലെ മറ്റൊരംഗം ഈ ആടിനെ നോക്കും വെള്ളവും തീറ്റയും കൊടുക്കും. തിരിച്ചു ഇതേ സഹായം ലഭിക്കും എന്നതാണ് ഇതിന്റെ പ്രയോജനം.അല്ലെങ്കിലും കൊടുക്കൽ വാങ്ങൽ കുടുംബശ്രീ അംഗങ്ങളുടെ പ്രവർത്തനത്തിൽ ഉള്ളതാണല്ലോ.അതവരെ ആരും പഠിപ്പിക്കുകയും വേണ്ട എന്നും ഈ കൂട്ടായ്മയിലെ അംഗങ്ങൾ ഒരേസ്വരത്തിൽ പറഞ്ഞു.
ആടു വളര്‍ത്തലിന്റെ പ്രാരംഭ ഘട്ടത്തില്‍ ജില്ല കുടുംബശ്രീ മിഷനില്‍ നിന്നും ഓരോരുത്തര്‍ക്കും രണ്ടു ആടുകളെ വീതം നല്‍കി. വ്യക്തിഗതമായി 50,000രൂപയുടെ സബ്‌സിഡി ലോണും ലഭ്യമാക്കി. ഇന്ന് പദ്ധതി ആറു വര്‍ഷം പിന്നിടുമ്പോള്‍ ഇവരുടെ ഗ്രൂപ്പില്‍ അമ്പതോളം ആടുകളുണ്ട്.
Share your comments