എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ (The Airports Authority of India - AAI) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് എന്നി തസ്‌തികകളിലായി ആകെ 342 ഒഴിവുകളുണ്ട്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.aai.aero സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള എസ്എസ്‌സി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം: ശമ്പളം 35,400-1,12,400 രൂപ വരെ
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം
ഒഴിവുകളുടെ വിശദവിവരങ്ങൾ
- ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): വിദ്യാഭ്യാസ യോഗ്യത: ബിരുദം.
- സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): വിദ്യാഭ്യാസ യോഗ്യത: ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം.
- ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): വിദ്യാഭ്യാസ യോഗ്യത: ബിരുദം
- ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): വിദ്യാഭ്യാസ യോഗ്യത: ബികോം, ഐസിഡബ്ല്യുഎ/ സിഎ/ എംബിഎ (ഫിനാൻസ്)
- ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്): വിദ്യാഭ്യാസ യോഗ്യത: ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്
- ജൂനിയർ എക്സിക്യൂട്ടീവ് (ലോ): വിദ്യാഭ്യാസ യോഗ്യത: നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/08/2023)
പ്രായപരിധിയും ശമ്പളവും
ജൂനിയർ അസിസ്റ്റന്റ്: 30; 31,000-92,000 രൂപ
സീനിയർ അസിസ്റ്റന്റ്: 30; 36,000-1,10,000 രൂപ
ജൂനിയർ എക്സിക്യൂട്ടീവ്: 27; 40,000-1,40,000 രൂപ
അർഹർക്കു പ്രായത്തിൽ ഇളവുണ്ട്
ബന്ധപ്പെട്ട വാർത്തകൾ: തപാൽ വകുപ്പിലെ 1508 ഓളം ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 1000 രൂപയാണ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അടയ്ക്കണം.
Share your comments