
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ വിവിധ വിമാനത്താവളങ്ങളിൽ ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 496 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് http://aai.aero വഴി അപേക്ഷകൾ അയക്കാവുന്നതാണ്.
ബി.എസ്.സി.(ഫിസിക്‌സ് മാത്സ്) അല്ലെങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും ഗണിതവും സും പഠിച്ചിരിക്കണം) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലിഷിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. 27 വയസാണ് ഉയർന്ന പ്രായം. അർഹർക്ക് വയസിൽ ഇളവുണ്ട്.
അവസാന തീയതി
നവംബർ ഒന്നുമുതൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന നവംബർ 30ആണ്. http://aai.aero വഴി അപേക്ഷ സമർപ്പിക്കാം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1,40,000 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 1000 രൂപയാണ്. ഓൺലൈനായി ഫീസ് അടയ്ക്കാം.
തെരെഞ്ഞുടുപ്പ്
ഓൺലൈൻ എഴുത്തുപരീക്ഷ, വോയ്സ് ടെസ്റ്റ്, സൈക്കളോജിക്കൽ അസസ്മെന്റ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ബാക്ഗ്രൗണ്ട് വെരിഫിക്കേഷൻ എന്നിവ പൂർത്തിയാക്കിയാണ് നിയമനം.
Share your comments