1. News

Aam Aadmi Bima Yojana: പാവപ്പെട്ടവരും ഭൂരഹിതരുമായ മത്സ്യത്തൊഴിലാളികൾക്കായുള്ള സർക്കാരിൻറെ പ്രത്യേക പദ്ധതി

ഇന്ത്യയിൽ ധാരാളം ആളുകൾ താഴ്ന്ന വരുമാനക്കാരാണ്. ദാരിദ്ര്യത്തിന്റെ ഗുരുതരമായ പ്രശ്നത്തിനെതിരെ പോരാടാൻ കേന്ദ്ര സർക്കാർ ജനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നതിനായി അവതരിപ്പിച്ച അത്തരം ഒരു പദ്ധതിയാണ് Aam Aadmi Bima Yojana.

Meera Sandeep
ശമ്പളപ്പട്ടികയിൽ ഇല്ലാത്തവർക്കാണ്  ഈ പദ്ധതി പ്രയോജനം ചെയ്യുക.
ശമ്പളപ്പട്ടികയിൽ ഇല്ലാത്തവർക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക.

ഇന്ത്യയിൽ ധാരാളം ആളുകൾ താഴ്ന്ന വരുമാനക്കാരാണ്. ദാരിദ്ര്യത്തിന്റെ ഗുരുതരമായ പ്രശ്നത്തിനെതിരെ പോരാടാൻ കേന്ദ്ര സർക്കാർ ജനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകുന്നതിനായി അവതരിപ്പിച്ച അത്തരം ഒരു പദ്ധതിയാണ് Aam Aadmi Bima Yojana.

Aam Admi Bima Yojana (AABY) ഒക്ടോബർ 2, 2007 നാണ് ആരംഭിച്ചത്.  ശമ്പളപ്പട്ടികയിൽ ഇല്ലാത്തവർക്കാണ്  ഈ പദ്ധതി പ്രയോജനം ചെയ്യുക.  ഉദാഹരണത്തിന്, മത്സ്യത്തൊഴിലാളികൾ, ഓട്ടോ ഡ്രൈവർമാർ, കോബ്ലർമാർ തുടങ്ങിയവർ.

Aam Aadmi Bima Yojana ആനുകൂല്യങ്ങൾ

അംഗങ്ങൾക്ക് AABY നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു;

സ്വാഭാവിക കാരണങ്ങളിൽ നിന്നുള്ള മരണത്തിനുള്ള കവറേജ്

AABY ൽ അംഗമാകാനുള്ള 18 നും 59 നും ഇടയിലാണ്. സ്വാഭാവിക കാരണങ്ങളാൽ ഒരു അംഗം മരിക്കുകയാണെങ്കിൽ, 30,000 രൂപയുടെ ആനുകൂല്യം ലഭിക്കും.

അംഗവൈകല്യത്തിനുള്ള കവറേജ്

ഒരു കുടുംബാംഗം നേരിടുന്ന ഏത് തരത്തിലുള്ള വൈകല്യവും മറ്റ് അംഗങ്ങൾക്ക് വലിയ ഞെട്ടലായി മാറുന്നു. വൈകല്യത്താൽ ബുദ്ധിമുട്ടുന്ന വ്യക്തി കുടുംബത്തിലെ ഏക വരുമാന അംഗമായിരുന്നുവെങ്കിൽ ഈ ഞെട്ടൽ അതിശയോക്തിപരമാണ്.  ഈ സ്കീമിന്റെ സഹായത്തോടെ, കുടുംബത്തിന് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നു.  AABY പ്രകാരം, ഭാഗിക വൈകല്യത്തിന് (permanent partial disability) 37500 രൂപയും പൂർണ്ണമായുള്ള വൈകല്യമുള്ളവർക്ക്  (permanent total disability) 75000 രൂപയുടേയും ആനുകൂല്യം കുടുബാംഗങ്ങൾക്ക് ലഭിക്കുന്നു.

ആകസ്മിക മരണത്തിനുള്ള കവറേജ്

അപകടങ്ങൾ വരുത്തുന്ന കടുത്ത പ്രത്യാഘാതങ്ങളിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി,  ആകസ്മികമായ മരണത്തിന് AABY കവറേജ് നൽകുന്നു. ഈ സ്കീമിൻറെ നോമിനിയ്ക്ക് 75000 / - രൂപ നൽകുന്നു.

യോഗ്യതകൾ

- പ്രവേശന പ്രായം: 18 വയസ്സിനും 59 വയസ്സിനും ഇടയിൽ ആയിരിക്കണം.

- വരുമാനം:  ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായിരിക്കണം (Below Poverty Line - BPL)

- ദരിദ്ര രേഖയ്ക്ക് കുറച്ച് മുകളിലും സ്കീമിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും തൊഴിൽ ഗ്രൂപ്പിന്റെ ഭാഗമായവർക്കും അപേക്ഷിക്കാം

- ഭൂരഹിതരായിരിക്കണം

അനുയോജ്യ വാർത്തകൾ ആയുഷ്മാൻ ഭാരത് യോജന ആനുകൂല്യങ്ങൾ, ഇനി പാവപെട്ടവർ അല്ലാത്ത ജനവിഭാഗത്തിനും ലഭ്യമാക്കും.  അപേക്ഷകൾ അയക്കേണ്ട വിധം.

#krishijagran #aaby #govtscheme #benefits #thepoor #disabled

English Summary: Aam Aadmi Bima Yojana: Claim Procedure, Benefits/kjmnoct/2820

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds