
പുതുതായി രണ്ടിനം ചിത്രശലഭങ്ങളെ കൂടി ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തി. സഹ്യാദ്രി തവിടൻ, നാൽവരയൻ നീലി എന്നീ ശലഭങ്ങളെയാണ് കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തിൽ 259 ഇനം ശലഭങ്ങളെ സ്ഥിരീകരിച്ചു.മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും വന്യജീവി സങ്കേതത്തിന്റെയും നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തിയ ചിത്രശലഭ ദേശാടനപഠന ക്യാമ്പിലാണ് പുതിയ കണ്ടെത്തൽ. വളയംചാൽ, പൂക്കുണ്ട്, നരിക്കടവ്, ഉരുപ്പുക്കുന്ന്, കുരുക്കത്തോട്, ഭൂതംകല്ല്, കരിയാംകാപ്പ്, ചാവച്ചി, മീൻമുട്ടി, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ കൊട്ടിയൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശലഭനിരീക്ഷണം. .അഞ്ചുമിനിട്ടിനുള്ളിൽ ഏകദേശം മൂന്നൂറോളം ആൽബട്രോസ് ശലഭങ്ങളെ നിരീക്ഷിക്കുകയുണ്ടായി.
Share your comments