ആഭ്യന്തര-വിദേശ വിപണികളില് ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുത്പാദന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ.) വികസിപ്പിച്ചു. രണ്ട് വര്ഷം നീണ്ട ഗവേഷണങ്ങള്ക്കു ശേഷം സി.എം.എഫ്.ആര്.ഐ.യുടെ വിശാഖപട്ടണം ഗവേഷണ കേന്ദ്രത്തിലാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
സി.എം.എഫ്.ആര്.ഐ. കൃത്രിമമായി വിത്തുത്പാദനം വിജയകരമാക്കുന്ന അഞ്ചാമത്തെ സമുദ്രമത്സ്യമാണ് ആവോലി വറ്റ. കൂടുമത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മത്സ്യമാണിത്. കുഞ്ഞുങ്ങള് ലഭ്യമല്ലാത്തതിനാല് ഇവയുടെ കൃഷി ഇതുവരെ സാധ്യമായിരുന്നില്ല. വിത്തുത്പാദന സാങ്കേതിക വിദ്യ വന്നതോടെ, ആവോലി വറ്റ ഹാച്ചറികളില് പ്രജനനം നടത്തി കുഞ്ഞുങ്ങളെ കൃഷിക്കായി ഉപയോഗിക്കാനാകും. ഇത് രാജ്യത്തെ സമുദ്രകൃഷി സംരംഭങ്ങള് കൂടുതല് വ്യാപകമാകുന്നതിന് അവസരമൊരുക്കും.
പെട്ടെന്നുള്ള വളര്ച്ചാ നിരക്ക്, ഗുണനിലവാരമുള്ള മാംസം, ഏത് സാഹചര്യങ്ങളോടും ഇണങ്ങിച്ചേരാനുള്ള കഴിവ് തുടങ്ങിയ പ്രത്യേകതകളാണ് ആവോലി വറ്റയെ വേറിട്ടുനിര്‍ത്തുന്നത്. ഇവയുടെ കുഞ്ഞുങ്ങള് ലഭ്യമാകുന്നതോടെ സമുദ്രമത്സ്യ കൃഷിയില് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ആവോലി വിത്തുത്പാദനം: വിജയം കൈവരിച്ച് സി.എം.എഫ്.ആര്.ഐ
ആഭ്യന്തര-വിദേശ വിപണികളില് ഏറെ ആവശ്യക്കാരുള്ള ആവോലി വറ്റയുടെ വിത്തുത്പാദന സാങ്കേതിക വിദ്യ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ.) വികസിപ്പിച്ചു. .
Share your comments