1. News

അഭിലാഷ് ആർക്കിടെക്റ്റ്സ് ആർക്കിടെക്ചർ ഇൻറീരിയർ ഡിസൈൻ രംഗത്തെ മികച്ച സ്ഥാപനം

2020ലെ നാഷണൽ ആർക്കിടെക്ചർ ഇൻറീരിയർ ഡിസൈൻ രംഗത്തെ മികച്ച സ്ഥാപനമായി കൊല്ലത്തെ അഭിലാഷ് ആർക്കിടെക്റ്റ്സിനെ തെരഞ്ഞെടുത്തു.

Arun T
d

2020ലെ നാഷണൽ ആർക്കിടെക്ചർ ഇൻറീരിയർ ഡിസൈൻ രംഗത്തെ മികച്ച സ്ഥാപനമായി കൊല്ലത്തെ അഭിലാഷ് ആർക്കിടെക്റ്റ്സിനെ തെരഞ്ഞെടുത്തു. ഹോസ്പിറ്റാലിറ്റി കൊമേഷ്യൽ പ്രോജക്റ്റ് വിഭാഗത്തിൽ കേരളത്തിലെ ഏറ്റവും മികച്ചതും വിശ്വസ്തതതയാർജ്ജിച്ചതുമായ ആർക്കിടെക്ചർ ഇൻറീരിയർ ഡിസൈൻ കമ്പനി എന്നാണ് ജൂറി അംഗങ്ങൾ ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടത്.

ഈ സ്ഥാപനത്തിന്റെ എംടിയും ക്രിയേറ്റീവ് ഹെഡുമായ വി.ആർ ബാബുരാജിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടിയായിരിക്കുന്നു ഇത്. ഒരു മികച്ച സംഘാടകനും വാഗ്മിയുമായ അദ്ദേഹം കേരള ആർട്ട് ഓഫ് ലിവിങ് അപ്പക്സ് ബോഡിയുടെ മുൻ ചെയർമാനും, കേരള വൈദിക് ധർമ്മ സംസ്ഥാനയുടെ ഇപ്പോഴത്തെ ചെയർമാനുമാണ് . 1985-ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് കേരളത്തിനകത്തും പുറത്തും ധാരാളം വൈവിധ്യമാർന്ന നൂതനമായ പ്രോജക്ടുകൾ വിജയകരമായ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. ദീർഘവീക്ഷണവും സുസ്ഥിരതയും കൂട്ടായ പ്രവർത്തനവും ആണ് വളർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് അഭിലാഷ് ആർക്കിടെക്റ്റ്സ്.

English Summary: abhilash architects best interior and design firm

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds