<
  1. News

'കൃഷികര്‍ണ' പദ്ധതിയും അതിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളേയും കുറിച്ച്

കൃഷി ചെയ്യാൻ പലർക്കും താത്പര്യമാണെങ്കിലും വിദഗ‌്ദ്ധരുടെ ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും ലഭിക്കാത്തതും ഉൽപ്പാദിപ്പിക്കുന്നവ വിപണനം ചെയ്യാൻ കഴിയാത്തതുമാണ് അവരെ പിന്നിലേക്ക് വലിക്കുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് കൃഷികര്‍ണ പദ്ധതി.

Meera Sandeep
About 'Krishikarna' project and the services available from it
About 'Krishikarna' project and the services available from it

കൃഷി ചെയ്യാൻ പലർക്കും താത്പര്യമാണെങ്കിലും വിദഗ‌്ദ്ധരുടെ ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും ലഭിക്കാത്തതും ഉൽപ്പാദിപ്പിക്കുന്നവ വിപണനം ചെയ്യാൻ കഴിയാത്തതുമാണ് അവരെ പിന്നിലേക്ക് വലിക്കുന്നത്. 

ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് കൃഷികര്‍ണ പദ്ധതി. സംസ്ഥാന അഗ്രി ഹോര്‍ട്ടി സൊസൈറ്റി, സസ്‌റ്റെയ്‌നബിള്‍ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ആശയങ്ങള്‍ ആവിഷ്‌കരിച്ച ക്യുര്‍ 3 ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് നിര്‍വഹണ ചുമതല ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും കാർഷിക രംഗത്തേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശരിയായ രീതിയിലുള്ള പരിശീലനം മുതൽ ഉൽപ്പന്നത്തിന്റെ വിതരണം വരെയുള്ള സേവനങ്ങൾ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ലഭിക്കും.

കൃഷിയുടെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും വേണ്ടി പള്ളിക്കൽ കർഷക സഹായി കൂട്ടായ്മയുടെ സഹായത്തോടെ പരിശീലന ശില്പശാല സംഘടിപ്പിച്ചിരുന്നു. പള്ളിക്കൽ ഗ്രാമത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും യുവ സംരംഭകർ പദ്ധതിയുടെ ഭാഗമായി മുന്നോട്ടുവന്നിട്ടുണ്ട്. ഇവർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. 

വ്യക്തികളും സ്ഥാപനങ്ങളും ഉൾപ്പടെ നിരവധിപേർ സാദ്ധ്യതകള്‍ മനസിലാക്കി പദ്ധതിയിൽ അംഗമാകാൻ മുന്നോട്ടുവരുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങൾ കൃഷിയിൽ പരമാവധി സ്വയംപര്യാപ്തമാക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമാണ് പള്ളിക്കലിൽ ആരംഭിച്ചത്.

മിനി പോളിഹൗസുകൾ, പോളിഹൗസുകൾ, അക്വാപോണിക്,ഹൈഡ്രോപോണിക്, ഹൈടെക് മഷ്റൂം പ്രോജക്ട്, ഇന്റ്ഗ്രേറ്റഡക ഫാമിംഗ്, ആടുവളർത്തൽ, കോഴിവളർത്തൽ തുടങ്ങി പ്രവർത്തന സജ്ജമായ ഹൈടെക് യൂണിറ്റുകൾ ലഭ്യമാക്കുക, എപ്പോഴും വിദഗ്ദ്ധരുടെ ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും ലഭിക്കും തുടങ്ങിയവയാണ് പദ്ധതിയുടെ മറ്റുചില പ്രത്യേകതകൾ.

English Summary: About 'Krishikarna' project and the services available from it ...

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds