പ്രകൃതിദത്ത ആവാസസ്ഥലങ്ങൾ സംരക്ഷിക്കുന്നതിൽ അബുദാബിക്ക് നേട്ടം

Tuesday, 11 September 2018 12:52 PM By KJ KERALA STAFF

പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സംരക്ഷിക്കുന്നതിൽ നേട്ടമുണ്ടായതായി അബുദാബി പരിസ്ഥിതി ഏജൻസി. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ശരാശരി ഒരു ശതമാനത്തിൽ താഴെ മാത്രമാണ് അബുദാബിയിലെ പ്രകൃതിദത്ത ആവാസസ്ഥലങ്ങളിൽ കുറവുണ്ടായിട്ടുള്ളത്. എമിറേറ്റിൻ്റെ സ്വാഭാവിക സംരക്ഷിത മേഖലകളുടെ വിലയിരുത്തലിലാണ് ഈ കുറവ് കണ്ടെത്തിയത്. ഇതോടൊപ്പം 2013 മുതൽ ഇതുവരെ അവയുടെ സംരക്ഷണവും വിലയിരുത്തിയതായി അബുദാബി പരിസ്ഥിതി ഏജൻസി അറിയിച്ചു. അൽ ഐനിലെ പർവതനിരകൾ, തീരപ്രദേശങ്ങൾ, അൽ ദഫ്രാ മേഖലകളിലെ ഉൾനാടൻ ഭൂപ്രദേശങ്ങൾ, കടൽത്തീരങ്ങൾ, അബുദാബി നഗരത്തിലെ കണ്ടൽക്കാടുകൾ എന്നിവയാണ് വിലയിരുത്തിയത്.

അബുദാബിയിൽ 3600-ൽ കൂടുതൽ ജീവജാല വർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വംശനാശം നേരിടുന്ന ജന്തുക്കളുടെ സംരക്ഷണം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം ഭക്ഷണം, പാർപ്പിടം, നിലനിൽപ്പ് എന്നിവയ്ക്കായി ആശ്രയിക്കുന്ന ആവാസകേന്ദ്രങ്ങൾ സംരക്ഷിക്കുക എന്നതാണെന്ന് അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ആയ റസാൻ ഖലീഫ അൽ മുബാറക് പറഞ്ഞു.

 

CommentsMore from Krishi Jagran

കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റിയും (ഐപിസി) ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും (എഐഎസ്ഇഎഫ്) കുരുമുളക് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. വിളകളുടെ ആരോഗ്യവും ഉത്പാദനവും വില്‍പന…

November 15, 2018

കേരളത്തിലെ 77വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ് പദ്ധതി

കേരളത്തിലെ 77വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ കാർപെറ്റ്  പദ്ധതി ജനപങ്കാളിത്തത്തോടെ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ കാർപെറ്റ് പദ്ധതി ഈ വർഷം 77 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പാക്കും.

November 15, 2018

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും

സംസ്ഥാനത്ത്‌ നാളികേരോത്പാദനം വർധിപ്പിക്കാൻ നാളികേര വികസന കൗൺസിൽ രൂപികരിക്കും സംസ്ഥാനത്ത് നാളികേരോത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നാളികേര വികസന കൗണ്‍സില്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് നാളികേര കൃഷിയുടെ വിസ്തൃതി 7.81 ലക്ഷം ഹെക്ടറില്‍ നിന്ന് 9.25 ലക്ഷം ഹെക്ടറായി വര്…

November 15, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.