<
  1. News

പാലിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

പാലിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
പാലിൽ സ്വയംപര്യാപ്തത കൈവരിക്കുക  ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി
പാലിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചു റാണി

എറണാകുളം: പാലിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

90% പാലും കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ക്ഷീര കർഷകർക്ക് ശക്തമായ പിന്തുണ നൽകി കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തീറ്റ സബ്സിഡി കുറഞ്ഞ ചിലവിൽ ബാങ്കുകൾ വഴി വായ്പ്പ എന്നിവ നൽകി വരുന്നു. മലപ്പുറത്ത് പാൽ പൊടി ഫാക്ടറിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സമഗ്ര മേഖലയിലും വൻ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷ കാലമായി നടന്ന് വരുന്നത്. അധികാരമേറ്റ സമയത്ത്  പ്രകടന പത്രികയിൽ പറഞ്ഞ  ഓരോ വാഗ്ദാനങ്ങളും നടപ്പിലാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസ സാംസ്കാരിക ആരോഗ്യ മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. സ്കൂളുകളും കോളേജുകളും ഉന്നത നിലവാരത്തിലാക്കാൻ സാധിച്ചു. അടിസ്ഥാന സൗകര്യ പശ്ചാത്തല വികസന മേഖലയിലും ഈ കാലഘട്ടത്തിൽ വൻ പുരോഗതി കൈവരിച്ചു. 2025 ഓടെ സംസ്ഥാനത്ത് അതിദാരിദ്ര്യം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയാണ് സർക്കാർ. വിദ്യാസമ്പന്നരായ യുവതി യുവാക്കൾക്ക് തൊഴിലുറപ്പാക്കുന്നതിന് ആരംഭിച്ച ഒരുലക്ഷം സംരംഭം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഒമ്പത് മാസം കൊണ്ട് തന്നെ ഒരു ലക്ഷം സംരംഭം എന്നെ നേട്ടം കൈവരിക്കാൻ സാധിച്ചു. ലൈഫ് മിഷൻ വഴി വീടുകൾ ഉറപ്പാക്കാൻ സാധിച്ചു. മൂന്ന്ലക്ഷത്തി നാൽപതിനായിരം വീടുകൾ നിർമിച്ചു നൽകി. ഒന്നരലക്ഷം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 1600 രൂപയായി ഉയർത്തി.

വികസന പ്രവർത്തനങ്ങളിൽ ജനങ്ങളോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് മന്ത്രിസഭ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്നത്. കഴിഞ്ഞ നവ കേരള സദസ്സുകളിൽ നിന്ന് ലഭിച്ച നിവേദനങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി ഓരോ ജില്ലയിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എല്ലാ അപേക്ഷകളിലും അതിവേഗം പരിഹാരമുണ്ടാക്കും. ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായാണ് വീണ്ടും തുടർഭരണം ജനങ്ങൾ നൽകിയത്. സമഗ്ര മേഖലയിലും മാതൃകാപരമായ വികസന പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

English Summary: Achieving self-sufficiency in milk: Minister J. Chinchu Rani

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds