കോവിഡ് പ്രതിസന്ധികൾക്കിടയിൽ കവുങ്ങ് കർഷകർക്ക് അനുഗ്രഹമായി അടയ്ക്ക വില മുന്നോട്ട്. ജനുവരിയിൽ കിലോഗ്രാമിന് 270 രൂപയുണ്ടായിരുന്നത് നവംബറിലെത്തുമ്പോൾ 420 രൂപയായി. ഇറക്കുമതി ഇല്ലാതായതും നാട്ടിലെ ഉത്പാദനം കുറഞ്ഞതുമാണ് വിലവർധനയ്ക്ക് കാരണം.
മ്യാൻമാർ, ഇൻഡൊനീഷ്യ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും അടയ്ക്ക ഇറക്കുമതി ചെയ്തിരുന്നത്. ഇതിൽ കേരളത്തനിമ നിലനിർത്തിയിരുന്നത് മ്യാൻമാറിൽ നിന്നുള്ള അടയ്ക്കയായിരുന്നു. കോവിഡും അതിർത്തിയിലെ പ്രശ്നങ്ങളും കാരണം ആ അടയ്ക്കവരവ് കുറഞ്ഞു.
Share your comments