ശര്‍ക്കരയിലും മായം; ചേര്‍ക്കുന്നത് തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തുക്കൾ
സംസ്ഥാനത്ത് വിപണിയില്‍ ലഭിക്കുന്നത് മായം കലർന്ന ശര്‍ക്കരയെന്ന് കണ്ടെത്തൽ.ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.
സംസ്ഥാനത്ത് വിപണിയില്‍ ലഭിക്കുന്നത് മായം കലർന്ന ശര്‍ക്കരയെന്ന് കണ്ടെത്തൽ.ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ശര്‍ക്കരയില്‍ ചേര്‍ക്കുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് ഓപ്പറേഷന്‍ പനേല എന്നു പേരിട്ട പരിശോധനയില്‍ 76 സാംപിളുകളാണ് സംസ്ഥാനത്ത് പലയിടത്തുനിന്നായി ശേഖരിച്ചത്.
തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു അപകടകരമായ അളവിലാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.കാലങ്ങളോളം കേടുകൂടാതിരിക്കാനും നിറം നിലനിര്‍ത്തുന്നതിനുമായാണ് മായം കലര്‍ത്തുന്നത്. വെളളത്തില്‍ കലര്‍ത്തിയാല്‍ പിങ്ക് നിറമാകും. ഒരു കാരണവശാലും ശരീരത്തില്‍ എത്താന്‍ പാടില്ലാത്ത ഒന്നാണിത്.
തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശര്‍ക്കര എത്തുന്നത്. നിര്‍മ്മാണ വേളകളിലൊന്നും പരിശോധനകള്‍ നടക്കാറില്ല. കുഞ്ഞുങ്ങൾക്കായി തയ്യാറാക്കുന്ന കുറുക്ക് മുതല്‍ കടലമിഠായിയും എള്ളുണ്ടയും അടക്കമുള്ള നിരവധി ബേക്കറി ഉത്പന്നങ്ങളില്‍ വരെ ശര്‍ക്കര ഉപയോഗിക്കുന്നുണ്ട്. കൂടുതൽ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.
English Summary: adulterated jaggery
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments