പാലിൽ കലർത്തുന്ന മായം വളരെ ഗുരുതരമായി മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഒന്നാണ്. മറ്റു നിത്യോപയോഗ വസ്തുക്കൾ ഒരു വ്യക്തി ഒരു ദിവസത്തിൽ വളരെ കുറച്ചു മാത്രം ആഹാരത്തിൽ ഉള്പെടുത്തുമ്പോൾ പാൽ ദിവസേന ഒരു നല്ലയളവ് ചായ, പാൽ, തൈര്, മോര് എന്നീ രൂപത്തിൽ നാം ഉപയോഗിക്കുന്ന ഒന്നാണ്. പാല്‍ ഉപഭോക്താക്കള്‍ കൂടുതലുള്ള ഒരു സംസ്ഥാനമാണ് കേരളം. അതിൽ നല്ലൊരു പങ്കും കുട്ടികളും പ്രായമായവരുമാണ് അതിനാൽ തന്നെ പാലിൽ കലരുന്ന മാലിന്യം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ഭവിഷ്യത്തുകളും ഗുരുതരമായിരിക്കും.
പാലിൽ പൊതുവായി കണ്ടുവരുന്ന മാലിന്യങ്ങൾ ഡിറ്റര്‍ജന്‍റ്, കൊഴുപ്പ്, പാല്‍പ്പൊടി, ഗ്ലൂക്കോസ്, യൂറിയ എന്നിവയാണ്. കൊള്ളലാഭം ഉണ്ടാക്കാനായി പലതരം വസ്തുക്കൾ ചേർത്ത് പാലിന്റെ അളവ് കൂട്ടുന്നത് ഒരു നിത്യ സംഭവമാണ് മായം കലരുന്നതിന് മറ്റൊരു പ്രധാന കാരണം വൃത്തിഹീനമായി കൈകാര്യം ചെയ്യലാണ് സംഭരണപാത്രങ്ങൾ ഡിറ്റര്ജന്റ് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ശ്രദ്ധയില്ലാതെ വൃത്തിയാക്കുമ്പോളും , വൃത്തിഹീനമായ വെള്ളം ചേർക്കുമ്പോളും പാലിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന മാലിന്യങ്ങൾ ചേരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൂടുതൽ ജാഗരൂഗരായിരിക്കേണ്ടത് ഈ അവസരത്തിൽ അത്യാവശ്യമാണ്.
Share your comments