ആലപ്പുഴ: കാല്‍ നൂറ്റാണ്ടിന് ശേഷം കതിരിടാനൊരുങ്ങി പുലിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറ്റാറ്റുവയല്‍ പാടശേഖരം. ചിറ്റാറ്റു വയലിലെ രണ്ട് ഹെക്ടര്‍ സ്ഥലത്താണ് പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിരിക്കുന്നത്.
ജലലഭ്യതയുടെ കുറവ് മൂലം കൃഷിക്കും കര്‍ഷകര്‍ക്കും നഷ്ടങ്ങള്‍ സംഭവിച്ചതോടെയാണ് കര്‍ഷകര്‍ ഇവിടെ കൃഷി ചെയ്യാതായത്.
പി.ഐ.പി കനാല്‍ വഴിയാണ് നിലവില്‍ ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. കര്‍ഷകര്‍ക്ക് സഹായമായി കൃഷിവകുപ്പും ഒപ്പമുണ്ട്. പുലിയൂര്‍ കൃഷി ഓഫീസറായ മഞ്ജുഷയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൃഷി ഭവനില്‍ നിന്നാണ് വിതക്കാനാവശ്യമായ നെല്‍ വിത്തുകള്‍ നല്‍കിയത്. പൂട്ടി കൂലി ഇനത്തില്‍ ഹെക്റ്ററിന് പതിനായിരം രൂപയും, ഉത്പാദന
ബോണസായി ഹെക്റ്ററിന് ആയിരം രൂപ വീതവും, ആര്‍.കെ.വി.വൈ ഹെക്റ്ററിന് 3500 രൂപ വീതവും കര്‍ഷകര്‍ക്ക് നല്‍കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.
കൂടുതൽ അനുബന്ധ വർത്തകൾക്ക് :ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയില്‍ അനധികൃത മത്സ്യ ബന്ധനം; ശക്തമായ നിയമനടപടി സ്വീകരിക്കും
Share your comments