കുട്ടികൾക്കൊപ്പം അധ്യാപകരും കൃഷി വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സ്കൂൾ അധികൃതരും കൈ പിടിച്ചപ്പോൾ ഇന്നലെ വരെ കാടായി കിടന്ന സ്ഥലം, ഇന്ന് കൃഷിയിടമായി. അങ്ങനെ വിഷരഹിത ജൈവ പച്ചക്കറി യാഥാർത്ഥ്യമാകുന്നു. മാഞ്ഞൂർ വി.എം.വി.കെ. എൻ.എസ്.എസ്. ഹൈസ്കൂളാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിൽ കുട്ടികളെ കൃഷിയിടത്തിലേക്കെത്തിക്കുന്നത്. മണ്ണിൽ ചവിട്ടി, മണ്ണിനെ അറിഞ്ഞ് വളരാൻ ഏറെ സഹായകരമായ വിധത്തിൽ സ്കൂളിനോട് ചേർന്ന് കിടന്ന അമ്പത് സെന്റ് സ്ഥലത്താണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. ഇവിടെ തക്കാളിയും മുളകും വഴുതനയും വെണ്ടയും പയറും കുട്ടികളുടെ പരിചരണം ഏറ്റുവാങ്ങി വളരും.
സ്കൂൾ ഹരിത ക്ലബ്ബും മാഞ്ഞൂർ കൃഷിഭവനും ചേർന്ന് നേതൃത്വം കൊടുക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം തൈ നട്ട് മോൻസ് ജോസഫ് എം.എൽ.എ. നിർവ്വഹിക്കുമ്പോൾ പിന്നിൽ മുഴങ്ങിയത് കുട്ടികളുടെ ചെണ്ടമേളവും. കുട്ടികൾ ഏറെ ആവേശത്തോടെയാണ് ഈ 'ഉത്സവം' ആഘോഷിച്ചത്.
ആധുനിക സാങ്കേതിക വിദ്യകൾ തന്നെയാണ് ഇവിടെ കൃഷിയിടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ കൃഷി ചെയ്യുന്ന കൃഷിയിടത്തിന് തൊട്ടടുത്തുള്ള തരിശ് ഭൂമിയിൽ രണ്ടാം ഘട്ടത്തിൽ കൃഷി ചെയ്യും. പച്ചക്കറികൾ കൂടാതെ വാഴയും കപ്പയും ചേനയും ഒക്കെ ഇവിടെ നിന്നും ലഭ്യമാക്കുകയാണ് ലക്ഷ്യം.
സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺ നീലം പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
CN Remya Chittettu Kottayam, #KrishiJagran
'ഇനി അല്പം കൃഷിപാഠം' കുട്ടികൾ കൃഷിയിടത്തിലേക്ക്
കുട്ടികൾക്കൊപ്പം അധ്യാപകരും കൃഷി വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സ്കൂൾ അധികൃതരും കൈ പിടിച്ചപ്പോൾ ഇന്നലെ വരെ കാടായി കിടന്ന സ്ഥലം, ഇന്ന് കൃഷിയിടമായി. അങ്ങനെ വിഷരഹിത ജൈവ പച്ചക്കറി യാഥാർത്ഥ്യമാകുന്നു. മാഞ്ഞൂർ വി.എം.വി.കെ. എൻ.എസ്.എസ്. ഹൈസ്കൂളാണ് മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിൽ കുട്ടികളെ കൃഷിയിടത്തിലേക്കെത്തിക്കുന്നത്. മണ്ണിൽ ചവിട്ടി, മണ്ണിനെ അറിഞ്ഞ് വളരാൻ ഏറെ സഹായകരമായ വിധത്തിൽ സ്കൂളിനോട് ചേർന്ന് കിടന്ന അമ്പത് സെന്റ് സ്ഥലത്താണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കുന്നത്. ഇവിടെ തക്കാളിയും മുളകും വഴുതനയും വെണ്ടയും പയറും കുട്ടികളുടെ പരിചരണം ഏറ്റുവാങ്ങി വളരും. സ്കൂൾ ഹരിത ക്ലബ്ബും മാഞ്ഞൂർ കൃഷിഭവനും ചേർന്ന് നേതൃത്വം കൊടുക്കുന്ന ഇൻസ്റ്റിറ്റ്യൂഷണൽ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം തൈ നട്ട് മോൻസ് ജോസഫ് എം.എൽ.എ. നിർവ്വഹിക്കുമ്പോൾ പിന്നിൽ മുഴങ്ങിയത് കുട്ടികളുടെ ചെണ്ടമേളവും. കുട്ടികൾ ഏറെ ആവേശത്തോടെയാണ് ഈ 'ഉത്സവം' ആഘോഷിച്ചത്. ആധുനിക സാങ്കേതിക വിദ്യകൾ തന്നെയാണ് ഇവിടെ കൃഷിയിടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ കൃഷി ചെയ്യുന്ന കൃഷിയിടത്തിന് തൊട്ടടുത്തുള്ള തരിശ് ഭൂമിയിൽ രണ്ടാം ഘട്ടത്തിൽ കൃഷി ചെയ്യും. പച്ചക്കറികൾ കൂടാതെ വാഴയും കപ്പയും ചേനയും ഒക്കെ ഇവിടെ നിന്നും ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജോൺ നീലം പറമ്പിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. CN Remya Chittettu Kottayam, #KrishiJagran
Share your comments