എറണാകുളം: കർഷകരുടെ നേതൃത്വത്തിലുള്ള കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് പദ്ധതികൾ വിഭാവനം ചെയ്യണമെന്നും കൃഷിക്കൂട്ടങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകി കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോതകുളം ജൈവരാജ്യം ഓർഗാനിക്ക് ഫാമിലെ ഒന്നര ഏക്കർ സ്ഥലത്ത് ചെറുധാന്യ വിത്തുകൾ വിതച്ചുകൊണ്ടാണ് ഉദ്ഘാടനം നടന്നത്.
മില്ലറ്റ് ഉൽപ്പന്നങ്ങൾ കോട്ടുവള്ളിയുടെ പേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കണമെന്നും 100 ഹെക്റ്ററിൽ ആരംഭിക്കുന്ന വിശാലമായ പദ്ധതി ഒരു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്രസഭ 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് കൃഷി കേരളവും ഏറ്റെടുത്തു കഴിഞ്ഞു. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നമ്മുടെ നാട്ടിൽ വിപണനം ചെയ്യുന്നതിനുള്ള അവസരങ്ങൾ ഒരുങ്ങുകയാണ്. കൂടാതെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിന്റെ പേരിൽ ബ്രാന്റഡ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കണമെന്നും കൃഷിയും വ്യവസായവും സംയോജിപ്പിച്ച് കാർഷിക മുന്നേറ്റമുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ നാളികേരകർഷകരുടെ വരുമാനം വർദ്ധിപ്പിക്കണം: മന്ത്രി പ്രസാദ്
കർഷകർക്ക് കൃഷി ചെയ്യുവാനാവശ്യമായ ചെറു ധാന്യ വിത്തുകൾ കർഷകരായ അരുൺ ജി.പണിക്കർ, കെ. ജി രാജീവ് എന്നിവർക്ക് മന്ത്രി വിതരണം ചെയ്തു. കോട്ടുവള്ളിയുടെ സ്വന്തം മാവായ പ്രിയോർ മാവിൻ തൈയ്യും, ജൈവരാജ്യം മില്ലറ്റ് പ്രോസസിംഗ് സെന്ററിൽ തയാറാക്കിയ മില്ലറ്റ് ഉൽപ്പന്നങ്ങളും മന്ത്രിക്കു നൽകി.
ജൂൺ മാസത്തിൽ മില്ലറ്റ് വിഭവങ്ങൾ തയാറാക്കി നൽകുന്ന ജൈവ രാജ്യം മില്ലറ്റ് അടുക്കളയും കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ കോതകുളത്ത് പ്രവർത്തനമാരംഭിക്കും. കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി ചാമയും, മണിച്ചോളവും, ബജ്റയും, റാഗിയും വിരഗും, കമ്പും കൃഷി ചെയ്യുവാനുള്ള തയാറെടുപ്പിലാണ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ.
ചടങ്ങിൽ കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ് സനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, ബ്ലോക്ക് പഞ്ചായത്തംഗം കമലാ സദാനന്ദൻ, ഗ്രാമപഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ് ഗ്രാമപഞ്ചായത്തംഗം എ. കെ രാജേഷ്, സതീഷ് മണമത്ര, ലതിന സലിം, സിന്ധു നാരായണൻകുട്ടി, ആശാ സിന്ദിൽ, പ്രശാന്ത് മന്നം, ലിൻസി വിൻസെന്റ് പറവൂർ എ. ഡി. എ ശശി മേനോൻ, കൃഷി ഓഫീസർ ജെ.സരിത മോഹൻ, കൃഷി അസിസ്റ്റന്റ് എസ്. കെ ഷിനു, എ. എ അനസ്, താജുന്നീസ, സൗമ്യ, കാർഷിക വികസന സമിതിഅംഗങ്ങളായ പി. സി ബാബു, എൻ.സോമസുന്ദരൻ, വി.ശിവശങ്കരൻ, കെ. ജി രാജീവ്, ജമനീഷ്, ശ്രീകുമാരി, കർഷക പ്രതിനിധികളായ ജൈവരാജ്യം മനോജ്, എൽസി പ്രതീപ് മന്നം തുടങ്ങിയവർ പങ്കെടുത്തു.
Share your comments