<
  1. News

കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങാം; സബ്സിഡി നിരക്കിൽ

കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും ഇനി സബ്‌സിഡി നിരക്കില്‍ വാങ്ങാം. കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന SMAM പദ്ധതിക്ക് കീഴിലാണ് കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ വാങ്ങാൻ സാധിക്കുന്നത്

Saranya Sasidharan
Agricultural implements and machinery can be purchased; At subsidized rates
Agricultural implements and machinery can be purchased; At subsidized rates

1. കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും ഇനി സബ്‌സിഡി നിരക്കില്‍ വാങ്ങാം. കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന SMAM പദ്ധതിക്ക് കീഴിലാണ് കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്സിഡിയോടെ വാങ്ങാൻ സാധിക്കുന്നത്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 ശതമാനം മുതൽ 60 ശതമാനം വരെ സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക. അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി ഒന്നു മുതൽ agrimachinery.nic.in എന്ന വെബ്സൈറ്റ് മുഖേന നൽകാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം ബന്ധപ്പെട്ട അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

കൂടുതൽ അറിയുന്നതിന്: https://youtu.be/wUNxKIW_xj4?si=gOsWqWqpBzU-vdWH

2. ജനുവരി 25, 26, 27 തീയതികളിലായി തൃശൂര്‍ ജില്ലാ ക്ഷീരസംഗമം 2024 സംഘടിപ്പിക്കുന്നു. ക്ഷീരവികസന വകുപ്പിൻ്റേയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരകര്‍ഷകരുടെയും സംയുക്താഭിമുഖ്യത്തിലും ത്രിതല പഞ്ചായത്തുകളുടെയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിക്കുന്നത്. ജനുവരി 27ന് രാവിലെ 10 ന് ചേലക്കര ശ്രീമൂലം തിരുനാള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.രാധാകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും. മന്ത്രി കെ.രാജന്‍, മന്ത്രി ഡോ.ആര്‍.ബിന്ദു, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളാവും

3. മുപ്പത് വര്‍ഷത്തിലേറെയായി തരിശായി കിടന്ന അങ്കമാലി നഗരസഭയിലെ ചമ്പന്നൂര്‍ പൂതാംതുരുത്ത് നൂറ് ഏക്കർ പാടശേഖരത്ത് നഗരസഭയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ബെന്നി ബെഹനാൻ എം.പി വിത്ത് വിതച്ച് കൃഷിക്ക് ആരംഭം കുറിച്ചു. ചമ്പന്നൂര്‍ വ്യവസായ മേഖലയില്‍ നിന്നും നാളുകളായി ഒഴുകിക്കൊണ്ടിരുന്ന മലിനജലം മൂലം കൃഷിക്ക് അനുയോജ്യമല്ലാതായി ഈ പ്രദേശം മാറിയിരുന്നു. നഗരസഭയുടെയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയും ശ്രമഫലത്താൽ ഇവിടേക്കുള്ള മലിനജലത്തിന്‍റെ ഒഴുക്ക് ഇല്ലാതാക്കി കൃഷിയോഗ്യമാക്കി മാറ്റിയതിനുശേഷം ആണ് കൃഷി ഇറക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെയും ചമ്പന്നൂർ പാടശേഖര സമിതിയുടെയും സഹകരണത്തോടെ കുട്ടനാട്ടിലെ കർഷകസംഘവുമായി ഉണ്ടാക്കിയ പാട്ടക്കരാറനുസരിച്ചാണ് കൃഷി ഇറക്കുന്നത്.

4. 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും നാളികേര സംഭരണത്തിന് സർക്കാർ അനുമതി നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്‌തൃതി 5 ഏക്കറായിരുന്നു. അഞ്ച് ഏക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെ കൂടി കൊപ്ര സംഭരണ പദ്ധതിയിലെ ഗുണഭോക്താക്കളാക്കണമെന്ന ആവശ്യം ചർച്ച ചെയ്താണ് അനുമതി നൽകിയത്.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിലേക്കുള്ള മുളക് സ്വന്തമായി കൃഷി ചെയ്താലോ ? കൃഷി രീതികൾ

English Summary: Agricultural implements and machinery can be purchased; At subsidized rates

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds