-
-
News
കൃഷിഭൂമി വായ്പാ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കു പുതിയ കൃഷിഭൂമി വായ്പാ പദ്ധതിക്ക് പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കു പുതിയ കൃഷിഭൂമി വായ്പാ പദ്ധതിക്ക് പട്ടികജാതിയില്‍പ്പെട്ട അര്‍ഹരായ ഭൂരഹിതരായ കര്‍ഷക തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപയാണ് പദ്ധതി തുക. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും 21നും 55നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബവാര്‍ഷിക വരുമനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല. വായ്പ ലഭിക്കുന്നവര്‍ വായ്പാ തുകകൊണ്ട് വരുമാനദായകമായ 30 സെന്റ് കൃഷിഭൂമിയെങ്കിലും വാങ്ങിയിരിക്കണം. മൊത്തം പദ്ധതി തുകയില്‍ പരമാവധി 50,000 രൂപവരെ സര്‍ക്കാര്‍ അനുവദിക്കുന്ന മുറക്ക് സബ്‌സിഡിയായി ലഭിക്കും.
വായ്പാ തുക നിശ്ചിത കാലപരിധിക്കുള്ളില്‍ ആറ് ശതമാനം പലിശ സഹിതം തിരിച്ചടക്കണം. തിരിച്ചടവില്‍ വീഴ്ച വരുത്തുവര്‍ രണ്ട് ശതമാനം പിഴപ്പലിശ കൂടി അടക്കണം. വാങ്ങുന്ന ഭൂമി കൃഷിക്കനുയോജ്യമായിരിക്കേണ്ടതും അപേക്ഷകന്റെയും അയാളുടെ ഭാര്യ/ഭര്‍ത്താവ് എന്നിവരുടെയും കൂട്ടുടമസ്ഥതയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും വായ്പ തിരിച്ചടവ് പൂര്‍ണ്ണമായി തീരുന്നതുവരെ കോര്‍പ്പറേഷന്‍ പണയപ്പടുത്തേണ്ടതുമാണ്.
ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ ചെലവുകള്‍ ഗുണഭോക്താവ് സ്വയം വഹിക്കണം. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. അപേക്ഷകര്‍ വിവാഹിതരായിരിക്കണം. മുമ്പ് കോര്‍പ്പറേഷനില്‍ നിന്നും കൃഷിഭൂമി വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍ കോര്‍പ്പറേഷന്റെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, ജാതി, കുടുംബവാര്‍ഷിക വരുമാനം (ആറ് മാസത്തിനുള്ളില്‍ ലഭിച്ചത്) വയസ്സ് എന്നിവ തെളിയിക്കുതിനാവശ്യമായ രേഖകളുടെ പകര്‍പ്പു സഹിതം മെയ് 20ന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ ലഭിക്കണം. മേല്‍പ്പറഞ്ഞ രേഖകള്‍ കൂടാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഫോണ്‍: 04862 232365.
English Summary: agricultural land loans schemes
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments