1. News

കാര്‍ഷിക കര്‍മ്മ സേനക്ക് പൊക്കാളി കൃഷിചെയ്യാൻ കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു

എറണാകുളം : യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു . ഇതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്തു നടപ്പിലാക്കുന്ന കാര്‍ഷിക കര്‍മ്മ സേനക്ക് യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ പി.കെ.ശേഖരന്‍ സ്മാരക തൊഴില്‍ സേനക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി നിര്‍വ്വഹിച്ചു

K B Bainda
വൈപ്പിന്‍ ബ്ലോക്ക് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി യന്ത്രവത്കൃത പൊക്കാളി കൃഷിക്കുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു .
വൈപ്പിന്‍ ബ്ലോക്ക് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി യന്ത്രവത്കൃത പൊക്കാളി കൃഷിക്കുള്ള കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നു .

എറണാകുളം : യന്ത്രവത്കൃത പൊക്കാളി കൃഷി വൈപ്പിനില്‍ യാഥാര്‍ഥ്യമാകുന്നു . ഇതിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഏറ്റെടുത്തു നടപ്പിലാക്കുന്ന കാര്‍ഷിക കര്‍മ്മ സേനക്ക് യന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ പി.കെ.ശേഖരന്‍ സ്മാരക തൊഴില്‍ സേനക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി നിര്‍വ്വഹിച്ചു.


വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പള്ളിപ്പുറം, കുഴിപ്പിള്ളി, എടവനക്കാട് , നായരമ്പലം, ഞാറക്കല്‍ പഞ്ചയത്തുകളിലായി 68 ഹെക്ടര്‍ സ്ഥലത്തു പൊക്കാളി കൃഷി നടത്തുന്നുണ്ട്.Pokkali is cultivated in 68 hectares of land in Pallippuram, Kuzhippilly, Edavanakkad, Nairambalam and Njarakkal panchayats under Vipin Block Panchayat. പൊക്കാളി കൃഷിക്ക് കര്‍ഷക തൊഴിലാളികളുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായാണ് ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി പറഞ്ഞു.


വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുളസി സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, കൃഷി അസി.ഡയറക്ടര്‍ പി .വി.സൂസമ്മ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.വി.ലൂയിസ്, എ.എന്‍.ഉണ്ണികൃഷ്ണന്‍, സുജാത ചന്ദ്രബോസ്, അംഗങ്ങള്‍ ആയ .പി.കെ.രാജു, .എം.കെ.മനാഫ്, കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി .എന്‍.സി.മോഹനന്‍ തൊഴില്‍ സേന സെക്രട്ടറി .എന്‍.എ.രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ. .കെ.ആര്‍.സോണിയ വനിത ക്ഷേമ ഓഫീസര്‍ ശ്രീമതി.കെ.എന്‍.രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഒരു ഹെക്ടറില്‍ പൊക്കാളി കൃഷിയുമായി കുടുംബശ്രീ

#Paddy#Pokkali#Agriculture#Farm#Krishijagran#FTB

English Summary: Agricultural machinery was distributed to the Karshika Karma Sena to cultivate Pokkali-kjoct1620kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds