കരട് നയത്തിലെ റബർ ക്ലസ്റ്ററിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളെയും വാഴപ്പഴം ക്ലസ്റ്ററിൽ തൃശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളെയും മാങ്ങയുടെ ക്ലസ്റ്ററിൽ വയനാടിനെയും മഞ്ഞൾ ക്ലസ്റ്ററിൽ വയനാട്, ആലപ്പുഴ ജില്ലകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും.
ഒരു ക്ലസ്റ്ററിലും ഉൾപ്പെടാത്തതും കേരളത്തിലും അന്താരാഷ്ട്ര വിപണിയിലും പ്രാധാന്യമുള്ളതുമായ കശുമാവ്, കുരുമുളക്, തേങ്ങ, തേയില എന്നീ ഉൽപ്പന്നങ്ങൾക്കുകൂടി ക്ലസ്റ്ററുകൾ രൂപീകരിക്കണം. കശുമാവിന് കാസർകോട് ജില്ലയെയും കുരുമുളകിന് വയനാടിനെയും തേങ്ങയ‌്ക്ക‌് കോഴിക്കോടിനെയും തേയിലയ്ക്ക് ഇടുക്കിയെയും ക്ലസ്റ്ററിൽ ഉൾപ്പെടുത്തണം.
കേന്ദ്രസർക്കാരിൻ്റെ കരട് കാർഷിക കയറ്റുമതിനയത്തിൽ 50 ജില്ലാ ക്ലസ്റ്റർ നിർദേശിച്ചിട്ടുണ്ട്. 22 ഉൽപ്പന്നമാണ് ഇതിൽ വരുന്നത്. എന്നാൽ, കൈതച്ചക്ക, ഇഞ്ചി എന്നിവയിൽമാത്രമാണ് കേരളത്തിൽ ക്ലസ്റ്ററുകൾ നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുള്ളതുമായ ഉൽപ്പന്നങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്ലസ്റ്ററുകൾ രൂപീകരിച്ചതെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
Share your comments