<
  1. News

പത്തനംതിട്ട ജില്ലയിലെ ആദ്യ കൃഷിശ്രീ സെന്റർ കൃഷിമന്ത്രി നാടിന് സമർപ്പിച്ചു

പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്ററാണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചത്

Darsana J
പത്തനംതിട്ട ജില്ലയിലെ ആദ്യ കൃഷിശ്രീ സെന്റർ കൃഷിമന്ത്രി നാടിന് സമർപ്പിച്ചു
പത്തനംതിട്ട ജില്ലയിലെ ആദ്യ കൃഷിശ്രീ സെന്റർ കൃഷിമന്ത്രി നാടിന് സമർപ്പിച്ചു

കാർഷിക മേഖലയ്ക്ക് യന്ത്രവല്‍കൃത സേനയുടെ സേവനം അനിവാര്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പറക്കോട് ബ്ലോക്ക്/ അടൂര്‍ മുനിസിപ്പാലിറ്റിയ്ക്ക് കേരള കാര്‍ഷികവികസന വകുപ്പ് അനുവദിച്ച കൃഷിശ്രീ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ കൃഷിശ്രീ സെന്ററാണ് കടമ്പനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ആരംഭിച്ചത്.

കൃഷിയിടങ്ങളിലെ ചെല്ലി പോലുള്ള ജീവികളുടെ ശല്യം, കൃഷിക്ക് ആവശ്യമായ ജോലി ചെയ്യാന്‍ ആളെ കിട്ടതാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാര മാര്‍ഗമാണ് യന്ത്രവല്‍കൃത സേനയായി കര്‍ഷക തൊഴിലാളികള്‍ മാറുന്നത്. യന്ത്ര സഹായത്തോടെയുള്ള ജോലികള്‍ കര്‍ഷകനും തൊഴിലാളിക്കും ഒരേ പോലെ ലാഭം നേടാന്‍ സഹായിക്കുമെന്നും ചടങ്ങിൽ മന്ത്രി പി പ്രസാദ് പറഞ്ഞു.

കൂടുതൽ വാർത്തകൾ: Gold Price Today | സ്വർണം പവന് 400 രൂപ കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില

കൃഷിയ്ക്ക് തൊഴിലാളികളെ കിട്ടാത്ത പ്രശ്നം പരിഹരിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ പണം മുടക്കാതെ തൊഴിലാളികളെ ലഭ്യമാക്കാനും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വരുമാനം കിട്ടുന്നതിനും ഇത് ഉപകരിക്കും. ഈ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ പരിശീലനം ലഭിച്ച ഒരു തൊഴില്‍ സേന വളരെ അത്യാവശ്യമാണ്. പരിശീലനം ലഭിച്ച തൊഴിലാളികള്‍ക്ക് യന്ത്രങ്ങളും ലഭ്യമാകണം. ഇതാണ് കൃഷിശ്രീ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംഭരിക്കുന്ന കാര്‍ഷിക വിളകളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ഓരോ ഇടങ്ങളിലേക്ക് മാറ്റാന്‍ കഴിയുന്നത് ഫലപ്രദമാകും. ഒരു പഞ്ചായത്തിന് കീഴില്‍ മാത്രമല്ല, സമീപ പഞ്ചായത്തുകളിലെ കാര്‍ഷിക പണികളിലേക്കും ഒരു സേനയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഒരു വരുമാന മാര്‍ഗമാകും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 22,000 ന് മുകളില്‍ കൃഷികൂട്ടങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്ത് കൃഷി കൂട്ടങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടത്തും. ജനകീയ പങ്കാളിത്തവും കൃഷികൂട്ടങ്ങളുടെ വരവും കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ 4.64 ശതമാനത്തോളം പുരോഗതി ഉണ്ടാക്കി. കേരള കൃഷി വകുപ്പിന്റെ ഫാമുകളില്‍ ഉത്പാദിപ്പിച്ച 131 ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

കാര്‍ഷിക സംസ്‌കൃതിയെ കൂടുതല്‍ വിപുലീകരിക്കാന്‍ മണ്ഡലത്തിലെ മുഴുവന്‍ കൃഷി ഓഫീസര്‍മാരെയും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കൊപ്പം യോഗം ചേരും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെ സാധ്യതകളും, ഭൂപ്രകൃതിയും, ഭൂവിസ്തൃതിയും അനുസരിച്ച് 2023 -24 സാമ്പത്തിക വര്‍ഷം കാര്‍ഷിക മുന്നേറ്റം കൈവരിക്കാന്‍ പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്നും അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചടങ്ങില്‍ ട്രാക്ടറിന്റെ താക്കോല്‍ദാനവും, കൃഷിശ്രീ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു.

English Summary: agriculture minister inaugurated Krishisree Center allotted to Adoor Municipality

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds