കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച്ചുള്ള പ്രാഥമികതല ചര്‍ച്ച നടത്തി. ലോക ബാങ്കിനെ പ്രതിനിധീകരിച്ച് ലീഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപക്‌സിംഗ്, സീനിയര്‍ റിസര്‍ച്ച് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (അഗ്രി ഗ്ലോബല്‍ പ്രാക്റ്റീസ്) വിനായക് നാരായണന്‍, അഞ്ചു ഗൗര്‍ (സീനിയഡര വാട്ടര്‍ റിസോഴ്‌സ് (സീനിയഡർ)വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്), സംസ്ഥാന കാര്‍ഷിക വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രാജശേഖരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കുട്ടനാട്, കോള്‍ മേഖല എന്നിവിടങ്ങളില്‍ നടത്താവുന്ന പരിസ്ഥിതി സൗഹൃദ കൃഷി പദ്ധതികള്‍, മലനാട് മേഖലകളിലെ സുസ്ഥിര കാര്‍ഷിക വികസന പദ്ധതികള്‍, വിപണി ഇടപെടലുകഇടപെടലുകള്‍, കേരമേഖലയിലെ മൂല്യ വര്‍ദ്ധന സാധ്യതകള്‍, വിള ഇന്‍ഷുറന്‍സിനോടൊപ്പം വരുമാന ഇന്‍ഷുറന്‍സ്, അഗ്രോ ഇക്കോളജിക്കല്‍ സോണ്‍ അടിസ്ഥാനമാക്കിയുള്ള കൃഷി വകുപ്പിന്റെ പുന:സംഘടനം, ചെറു ധാന്യങ്ങളുടെ കൃഷി, പ്രകൃതി സൗഹൃദകൃഷി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സാധ്യതാ ചര്‍ച്ചകളാണ് പ്രതിനിധികള്‍ കൃഷി മന്ത്രിയുമായി നടത്തിയത്. കുട്ടനാട് മേഖയിലെ സമഗ്ര വികസനത്തിന് വിവിധ വകുപ്പുകളുടെയും 26 ഏജന്‍സികളുടെയും ഏകോപനം അത്യാവശ്യമാണെന്ന് കൃഷി മന്ത്രി അഭിപ്രായപ്പെട്ടു.
കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തില്‍ കൃഷിയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. മത്സ്യബന്ധനം, മൃഗസംരക്ഷണം, മണ്ണുസംരക്ഷണം, കോഴി വളര്‍ത്തല്‍, ടൂറിസം എന്നിവയ്ക്കും തുല്യപ്രാധാന്യം നല്‍കും.നല്ല കൃഷിസമ്പ്രദായങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളായിരിക്കും കുട്ടനാട്, കോള്‍ മേഖലകളില്‍ അനുവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്നത്.കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണന കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. ഇക്കോഷോപ്പുകള്‍, വി.എഫ്.പി.സി.കെ വിപണികള്‍, കുടുംബശ്രീ വിപണികള്‍ എന്നിവ ഏകോപിപ്പിച്ച് ലോകനിലവാരമുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ഇറക്കുന്നതിന് കൂടുതല്‍ പ്രാമുഖ്യം നല്‍കും.കേരകൃഷി വികസനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നു മന്ത്രി സൂചിപ്പിച്ചു.
Share your comments