<
  1. News

കൃഷി മന്ത്രിയുടെ കാർഷിക പരിപാടിയുടെ തുടക്കം കഞ്ഞിക്കുഴിയില്‍ നിന്ന്

നിയുക്ത കൃഷി മന്ത്രി പി.പ്രസാദിന്റെ ആദ്യത്തെ കാര്‍ഷിക പരിപാടി കഞ്ഞിക്കുഴിയില്‍ നടന്നു. കോവിഡും മഴയും കാരണം വിപണനമാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്ന കർഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ തുടങ്ങിയ കാര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം.

K B Bainda
കൃഷി മന്ത്രി പി പ്രസാദ് ,കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോശിൽ നിന്ന് പച്ചക്കറിഉത്പന്നങ്ങൾ സ്വീകരിക്കുന്നു
കൃഷി മന്ത്രി പി പ്രസാദ് ,കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോശിൽ നിന്ന് പച്ചക്കറിഉത്പന്നങ്ങൾ സ്വീകരിക്കുന്നു

ചേർത്തല :നിയുക്ത കൃഷി മന്ത്രി പി.പ്രസാദിന്റെ ആദ്യത്തെ കാര്‍ഷിക പരിപാടി കഞ്ഞിക്കുഴിയില്‍ നടന്നു. കോവിഡും മഴയും കാരണം വിപണനമാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്ന കർഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ തുടങ്ങിയ കാര്‍ഷകര്‍ക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം.

കഞ്ഞിക്കുഴിയിലെ കർഷകർ വളരെ ഉൽസാഹത്തോടെ വാണിജ്യാടിസ്ഥാനത്തിൽ നടത്തിയ കൃഷിയിൽ എല്ലാം തന്നെ വിജയകരമായിരുന്നു. എന്നാൽ കൂടുതൽ വിളവ് കിട്ടിയപ്പോൾ കോവിഡ് എന്ന വില്ലൻ പിടിമുറുക്കി. എല്ലാവരും വീടിനകത്തായി.

അതുകൊണ്ടു വഴിയരികിലെ കച്ചവടവും നടന്നില്ല. ആ അവസരത്തിലാണ് ജീവനക്കാരുടെ സംഘടന സഹായത്തിനെത്തിയത് .ജോയിന്റ് കൗണ്‍സില്‍ പണം നല്‍കി വാങ്ങുന്ന ജൈവം സംഭരിക്കുന്ന അതേ വിലയക്ക് ജീവനക്കാര്‍ക്ക് നല്‍കുന്ന പരിപാടി.കര്‍ഷകര്‍ക്ക് കൈതാങ്ങ്.ജീവനക്കാര്‍ക്ക് വിഷ രഹിത പച്ചക്കറി തോട്ടത്തിലെ വിലയ്ക്ക് കിട്ടും.ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂവായിരം കിലോ നാടന്‍ പച്ചക്കറി സംഭരിച്ചു.ഔഷധ ഗുണമുള്ള കുമ്പളം ,ഇളവന്‍ ഒക്കെ നിറയെ. പക്ഷേ അടുക്കളകളില്‍ ഇവയുടെ ഉപയോഗം വളരെ കുറവാണ്. അതിനാൽ വീട്ടാവശ്യത്തിന് വിറ്റുപോകില്ല. എന്നാൽ സ്ഥാപനങ്ങൾക്കോ കൂട്ടായ്‌മയ്‌ക്കോ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാതാക്കൾക്കോ ഒക്കെ വാങ്ങാവുന്നതാണ് .

 ലോക് ഡൗണിനെ തുടര്‍ന്ന് വിപണിയില്ലാതായ കരപ്പുറത്തെ കർഷകരെ സഹായിക്കാനായി ആഗ്രഹിക്കുന്നവർക്കായി .ഇടനിലക്കാരിലില്ലാതെ വിപണി ഒരുക്കാം. ഈ നമ്പറിൽ രവികുമാറിനെ വിളിക്കുക. 9447061133

ഒരു സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഈ പരിപാടി സംസ്ഥാനത്ത് ഒട്ടാകെ അനുകരിക്കാവുന്നതാണ്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്തോഷ് വക്കീലിൽ കൃഷി മന്ത്രി നിന്ന് പച്ചക്കറി സ്വീകരിച്ച ഉടൻ പണവും നൽകി. ശുഭകേശന്‍, കെ.പി.ഭാസുരന്‍, സുജിത്ത്, അനില്‍ലാല്‍, മഹിളാമണി തുടങ്ങിയ കര്‍ഷകരെ ആദരിച്ചു.

English Summary: Agriculture Minister's agricultural program starts from Kanjikuzhi

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds