പൂ കൃഷി ഓൺലൈൻ പരിശീലന പരിപാടി (Flower cultivation - Online Training)
കാർഷിക വിജ്ഞാന വിപണന കേന്ദ്രം, വേങ്ങേരി, കോഴിക്കോട്
കേരള കാർഷിക സർവ്വകലാശാല "കരുതൽ കാലത്തെ കൃഷി പാഠം" കർഷകർക്കായുള്ള ഓൺലൈൻ പരിശീലന പരിപാടി (Class-5)
വിഷയം:“പൂ കൃഷി- അഴകിനും ആദായത്തിനും
അഭിസംബോധന: ശ്രീമതി അശ്വതി സി എൻ ADA, തൂണേരി ബ്ലോക്ക്, കോഴിക്കോട്
ക്ലാസ് നയിക്കുന്നത് : :ഡോ മിനി ശങ്കർ അസിസ്റ്റന്റ് പ്രൊഫസർ (ഫ്ലോറികൾച്ചർ ആൻഡ് ലാൻഡ്സ്കേപ്പിങ് ) കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര
Date: 19 / 6/ 2021
Time: 2.30 pm-4.30pm
Google Meet joining info
https://meet.google.com/hjg-ukfr-zaa
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം, വെറ്ററിനറി കോളേജ്,പൂക്കോട്, വയനാട്
(Goat farming Webinar series) ആട് വളർത്തൽ വെബ്ബിനാർ സീരീസ്
ഉറപ്പാക്കാം ഉപജീവന സുരക്ഷ ശാസ്ത്രീയ ആടു വളർത്തലിലൂടെ
ZOOM ID: 999 521 3500
19-06-2021 5 pm ആട് വളർത്തൽ - തീറ്റയും , തീറ്റക്രമവും
ജന്തുക്ഷേമ പ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു (Animal welfare award invited)
2020 -21 വർഷത്തിൽ മികച്ച ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയെ സംഘടനക്ക് മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞടുക്കപ്പെടുന്നവർക്ക് 10,000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകുക. പ്രവർത്തനങ്ങളുടെ വിവരങ്ങളും ബന്ധപ്പെട്ട രേഖകളും സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂൺ 23നകം മലപ്പുറം ജില്ല മൃഗാശുപത്രിയിൽ സമർപ്പിക്കണം.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷ ഫോറത്തിന് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ല.വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. പി.യു. അബ്ദൽ അസീസ് അറിയിച്ചു. ഫോൺ: 0483 2734815
Share your comments