കുരുമുളക് പതിവച്ച് തയ്യാറാക്കിയ തൈകള്‍ വില്‍പ്പനയ്ക്ക്
പടന്നക്കാട് കാര്‍ഷിക കോളേജില്‍ നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ പദ്ധതിയായി മേല്‍ത്തരം വേരുപിടിപ്പിച്ച കുരുമുളക് തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. പന്നിയൂര്‍ ഇനങ്ങളായ പന്നിയൂര്‍ഒന്ന് മുതല്‍ ഒന്‍പതുവരെയുള്ളതും കരിമുണ്ട ഇനവും ഇതില്‍ ലഭ്യമാണ്. ഒരു കൂടയില്‍ ഒരു തൈ മാത്രമേ ഉണ്ടാകൂ. തൈ ഒന്നിന് 25 രൂപയാണ് വില. ആവശ്യമുള്ളവര്‍ എല്ലാ പ്രവൃത്തിദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫാം ഓഫീസില്‍ ബന്ധപ്പെട്ടാല്‍ തൈകള്‍ ലഭ്യമാകും. ഫോണ്‍: 04672281966, 2280616.
കര്‍ഷകരുടെ ആഴ്ച്ചച്ചന്ത
ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച അരി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കള്‍, വളങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉപഭോക്താക്കള്‍ക്കു ഇടനിലക്കാരില്ലാതെ നേരിട്ടു വില്‍ക്കാന്‍ സന്നദ്ധരായ കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലുള്ള കര്‍ഷകര്‍ 12ന് രാവിലെ 10ന് കൃഷിഭവനില്‍ എത്തിച്ചേരണമെന്ന് കൃഷിഭവന്‍ കൃഷി ഫീള്‍ഡ് ഓഫീസര്‍ അറിയിച്ചു.
Share your comments