പ്രളയത്തില്‍ നാശോന്മുഖമായ കാര്‍ഷികമേഖലയുടെ വീണ്ടെടുപ്പിന് എറണാകുളം ജില്ലയില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനം. പ്രളയജലം ഇറങ്ങിയത് മുതല്‍ ആരംഭിച്ച പ്രയത്‌നം ഫലം കണ്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും.
പ്രളയത്തില്‍ നാശോന്മുഖമായ കാര്‍ഷികമേഖലയുടെ വീണ്ടെടുപ്പിന് എറണാകുളം ജില്ലയില്‍ നടന്നത് മാതൃകാപരമായ പ്രവര്‍ത്തനം. പ്രളയജലം ഇറങ്ങിയത് മുതല്‍ ആരംഭിച്ച പ്രയത്‌നം ഫലം കണ്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും.നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്, ഭൂമിയ്ക്ക് വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുക, വിവിധ കര്‍ഷകര്‍ക്ക് ആവശ്യമായ ബോധവത്കരണ ക്ലാസുകള്‍ നല്‍കുക, തുടങ്ങിയ വലിയ ദൗത്യങ്ങളാണ് കൃഷി വകുപ്പിന്റെ മുന്നിലുണ്ടായിരുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ കൃഷി ഭൂമി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി.പുനര്‍ജ്ജനി പദ്ധതിയ്ക്ക് കീഴില്‍ പുതിയ കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യവും വകുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. വകുപ്പിന് കീഴിലെ ആത്മ ഏജന്‍സിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇതിന്റെ ഭാഗമായി നിരവധി ബോധവത്കരണ പരിപാടികളും ശാസ്ത്രീയ കൃഷിരീതികളുടെ പ്രചാരണവും സംഘടിപ്പിക്കപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രത്യേക പരിശീലനവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പ്രളയശേഷം കര്‍ഷകര്‍ക്ക് ജില്ലയില്‍ ആറ് ലക്ഷം പായ്ക്കറ്റ് വിത്തുകളും അത്രത്തോളം തന്നെ പച്ചക്കറി തൈകളും വിതരണം ചെയ്തു. കൃഷി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളം ജില്ലയില്‍ മാത്രം കൃഷിവകുപ്പ് സ്വന്തം ഫണ്ടില്‍ നിന്നും ചെലവഴിച്ചത് 19.26 കോടി രൂപയാണ്. മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയുടെ പ്രളയ സ്‌പെഷ്യല്‍ പാക്കേജ് പ്രകാരം ജില്ലയില്‍ ചെലവഴിച്ചത് 3.52 കോടി രൂപയും. ഈ പദ്ധതിയ്ക്ക് കീഴില്‍ മാത്രം ജില്ലയില്‍ 7247 കര്‍ഷകര്‍ ഗുണഭോക്താക്കളായി. 23518.885 ഹെക്ടര്‍ ഭൂമിയിലാണ് ജില്ലയില്‍ കൃഷിനാശം കണക്കാക്കിയിരിക്കുന്നത്. 21800 കര്‍ഷകര്‍ക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 560 കര്‍ഷകര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. കൃഷി സ്ഥലത്തെ ചെളിനീക്കുന്നതിന് 72 കര്‍ഷകര്‍ക്ക് സഹായം നല്‍കി. 2.42 ലക്ഷം രൂപ ഇതിന് ചെലവായി. വിരിപ്പ് മുണ്ടകന്‍ സീസണില്‍ വിതയ്ക്കുന്നതിനായി 566 കര്‍ഷകര്‍ക്ക് നെല്‍വിത്ത് കിലോഗ്രാമിന് 40 രൂപ നിരക്കില്‍ വിതരണം ചെയ്തിരുന്നു.
English Summary: Agriculture sector reviving after flood
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments