1. News

ഇന്ത്യൻ കൃഷി വകുപ്പിലെ 3633 അഗ്രികൾച്ചർ സൂപ്പർവൈസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഇന്ത്യൻ കൃഷി വകുപ്പിലെ അഗ്രികൾച്ചർ സൂപ്പർവൈസർ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം റിലീസ് ചെയ്‌തിട്ടുണ്ട്‌. അതിൻ്റെ അപേക്ഷാ ഫോമുകൾ സ്വീകരിക്കാൻ ഉടൻ ആരംഭിക്കുന്നതായിരിക്കും. 3633 അഗ്രികൾച്ചർ സൂപ്പർവൈസർ ഒഴിവുകളാണുള്ളത്.

Meera Sandeep
Agriculture Supervisor Recruitment 2024: Apply for 3633 Vacancies
Agriculture Supervisor Recruitment 2024: Apply for 3633 Vacancies

ഇന്ത്യൻ കൃഷി വകുപ്പിലെ അഗ്രികൾച്ചർ സൂപ്പർവൈസർ തസ്‌തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം റിലീസ് ചെയ്‌തിട്ടുണ്ട്‌. അതിൻ്റെ അപേക്ഷാ ഫോമുകൾ സ്വീകരിക്കാൻ ഉടൻ ആരംഭിക്കുന്നതായിരിക്കും. ആകെ 3633 അഗ്രികൾച്ചർ സൂപ്പർവൈസർ ഒഴിവുകളാണുള്ളത്.  യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://agricoop.nic.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

അവസാന തീയതി  

ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 2024 വരെ അഗ്രികൾച്ചർ സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.

പ്രായ പരിധി

ഉദ്യോഗാർഥികളുടെ കുറഞ്ഞ പ്രായം 18 വയസ്സും പരമാവധി പ്രായം 35 വയസ്സുമാണ്. റിക്രൂട്ട്‌മെൻ്റ് 2024 ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് നൽകും.

അപേക്ഷ ഫീസ്

ജനറൽ / OBC / EWS: 100/-

SC / ST: 0/-

എല്ലാ വിഭാഗം സ്ത്രീകളും: 0/-

പേയ്‌മെൻ്റ്:- ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഇ ചലാൻ, യുപിഐ വഴി

വിദ്യാഭ്യാസ യോഗ്യത

ഇന്ത്യയിലെ ഏത് ബോർഡിലേയും പത്താം ക്ലാസ് ഹൈസ്കൂൾ പരീക്ഷ പാസാകുക

ഇന്ത്യയിലെ അംഗീകൃത സർവ്വകലാശാലയിൽ ഏതെങ്കിലും സ്ട്രീം ബാച്ചിലേഴ്സ് ബിരുദം

കൂടുതൽ യോഗ്യതാ വിശദാംശങ്ങൾ വിജ്ഞാപനം വായിക്കുക.

English Summary: Agriculture Supervisor Recruitment 2024: Apply for 3633 Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds