തൃശൂര് തുമ്പൂരിലെ ഡയസ് ഫ്രാന്സിസ് വെറുമൊരു കൗതുകത്തിനല്ല കേരള ഫാര്മേഴ്സ് മാര്ക്കറ്റ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ തുടങ്ങിയത്. ഓര്മ്മ വച്ചനാള് മുതല് കൃഷി കണ്ടും നടത്തിയും ജീവിക്കുന്ന ഡയസിനറിയാം ചന്തകളില് കര്ഷകര് അനുഭവിക്കുന്ന ദുരിതം. ' കോവിഡ് കാലമായപ്പോള് ചന്തകളിലും കാര്ഷികോത്പ്പന്നങ്ങള് കൊണ്ടുപോയി വില്പ്പന നടത്താന് പറ്റാതെയായി. കര്ഷകര് വീടിനടുത്തുള്ള കടയില് കിട്ടുന്ന വിലയ്ക്ക് ഉത്പ്പന്നങ്ങള് നല്കി നഷ്ടം സഹിക്കുന്നതുകണ്ടപ്പോഴാണ് കേരള ഫാര്മേഴ്സ് മാര്ക്കറ്റ് എന്ന ആശയം എന്റെ ഉള്ളില് ജനിച്ചത്. ടൗണിലെ കച്ചവടക്കാര്, അറിയാവുന്ന വ്യക്തികള്, നാട്ടിലെ കര്ഷകര് എന്നിവരെ ഉള്പ്പെടുത്തിയാണ് സംരംഭം തുടങ്ങിയത്. ദിവസങ്ങള്‍ക്കുള്ളില്‍ 256 അംഗങ്ങളായി. പിന്നീട് മൂന്ന് ഗ്രൂപ്പുകള്‍ കൂടി തുടങ്ങേണ്ടിവന്നു. കച്ചവടത്തിനുള്ള മികച്ച ചന്തയായി ഇപ്പോള്‍ ഈ വാട്ടസ് ആപ്പ് കൂട്ടായ്മ മാറിയിട്ടുണ്ട്. ഉത്പ്പന്നങ്ങളുടെ ഗുണമേന്മ, വില ഒക്കെ പരസ്പ്പരം കണ്ടും സംസാരിച്ചും ഉറപ്പാക്കണം, ആക്കാര്യത്തില്‍ അഡമിന് ഉത്തരവാദിത്തമൊന്നുമില്ല' , ഡയസ് പറഞ്ഞു. കേരളത്തിലിപ്പോള്‍ ഇത്തരത്തില്‍ നൂറുകണക്കിന് വിപണികള്‍ സജീവം.
വെര്‍ച്വല്‍ വിപണി സജീവം
കോവിഡ് ലോക്ഡൗണിന് മുന്നെതന്നെ കര്‍ഷകരുടെ കൂട്ടായ്മകള്‍ ഫെയ്‌സ്ബുക്ക് വഴിയും വാട്ട്‌സ്ആപ്പ് വഴിയും തങ്ങളുടെ ഉത്പ്പന്നങ്ങളുടെ വിപണനം നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ അത് വ്യാപകമായി ഉപയോഗിക്കാന്‍ ലോക്ഡൗണ്‍ കാരണമായെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കര്‍ഷകര്‍ മാത്രമല്ല,സൂക്ഷ്്മ -ചെറുകിട വ്യാപാരികളും വാട്ടസ്ആപ്പിനെ വിപണന മാധ്യമമായി ഉപയോഗിച്ചുവരുന്നതായി വാട്ടസ്ആപ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് പറഞ്ഞു. പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും വിപണനത്തിലാണ് ഇത് ഏറ്റവും വിജയകരമായത്. ഉത്പ്പന്നങ്ങള്‍ കമ്പോളങ്ങളിലേക്ക് കൊണ്ടുവന്ന് ഹോള്‍സെയില്‍-റീട്ടെയില്‍ വിപണി സംവിധാനത്തിലൂടെ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാട്ട്‌സ്ആപ്പ് എന്ന ഏറ്റവും ലളിതമായി കൈകാര്യം ചെയ്യാവുന്ന പ്ലാറ്റ്‌ഫോം സാധാരണക്കാര്‍ക്ക് തുണയായത്. ട്രോളുകളും വാര്‍ത്തകളും കെട്ടുകഥകളുംകൊണ്ടു നിറഞ്ഞിരുന്ന വാട്ട്‌സ് ആപ്പ് ഒരു വെര്‍ച്വല്‍ വ്യാപാരശ്രംഖലയായി, മിനിട്ടുകള്‍ക്കുള്ളില്‍ ആവശ്യവസ്തുക്കളുടെ ഇടപാട് നടത്തുന്ന വിശ്വസ്തസംവിധാനമായി മാറി. പരസ്പ്പരം സമ്മതിക്കുന്ന സ്ഥലത്തുവച്ച് ചരക്കുകൈമാറി പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പുത്തന്‍ ലോകത്തിലേക്കാണ് കോവിഡ് വഴി തുറന്നത്. ഇതിലൂടെ പണവും സമയവും ലാഭിക്കാം എന്നതാണ് നേട്ടം.
കര്‍ഷകര്‍ക്ക് എന്തും കൈയ്യെത്തു ദൂരത്ത്
കര്‍ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനവും നല്ല വിത്തുകളുടെ കൈമാറ്റവും എല്ലാം വാട്ടസ്ആപ്പ് മാധ്യമം ഒരുക്കുന്നു. ഒരു വലിയ ചന്ത ഫീസൊന്നും ഈടാക്കാതെ തുറന്നിട്ടപോലെയാണ് വാട്ടസ്ആപ്പ് എന്ന് പഴക്കച്ചവടം നടത്തുന്ന ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. തറവാടകയും വേണ്ട,കൂലിത്തര്‍ക്കവുമില്ല, വണ്ടി പാര്‍ക്കിംഗിനുള്ള അടിയുമില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും പരമ്പരാഗത രീതികളായിരുന്നു ഇഷ്ടമെന്ന് പലചരക്ക് വ്യാപാരി റഫീക്ക് പറഞ്ഞു. ഇപ്പോള്‍ ഒരു സമ്മര്‍ദ്ദം വന്നപ്പോള്‍ അതിന് വഴിപ്പെട്ടു. ഇനി മൊത്തകമ്പോളത്തിലേക്കില്ല,കൊറോണകാലം കഴിഞ്ഞാലും വ്യാപാരം ഡിജിറ്റല്‍ തന്നെ, റഫീക് പറഞ്ഞു.
ചെടിയുടെ രോഗകാരണമറിയാനും വാട്ടസ്ആപ്പ്
സാമ്പത്തിക ഉപദേശമുള്‍പ്പെടെ എന്തിനും ഏതിനും വാട്ടസ്ആപ് തരംഗമാവുകയാണ്. കര്‍ഷകര്‍ കൃഷി ചെയ്യുന്ന വിളകളുടെ ചിത്രം അയച്ചുകൊടുത്തും വോയ്‌സ് മെസേജിട്ടും രോഗകാരണം മനസിലാക്കി ചികിത്സ തേടുന്ന നിലയിലേക്ക് സംവിധാനം മാറികഴിഞ്ഞതായി കേരള കാര്‍ഷിക സര്‍വ്വകലാശാലയും കെവികെകളും സാക്ഷ്യപ്പെടുത്തുന്നു.
മത്സ്യകൃഷിയിലും മൃഗസംരക്ഷണത്തിലും വലിയ കൂട്ടായ്മകള്‍
മത്സ്യകൃഷിയിലും മൃഗസംരക്ഷണത്തിലും വാട്ടസ്ആപ്പ് നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ചെറായിയിലെ അക്വാപോണിക്‌സ് ഗ്രാമത്തിലെ കൂട്ടായ്മ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. അവരുടെ വ്യാപാരവും വിത്തുശേഖരണവുമെല്ലാം വാട്ട്‌സ്ആപ്പിലൂടെയാണ്. ക്ഷീരകര്‍ഷകരുടെ വലിയ വാട്ടസ്ആപ്പ് കൂട്ടായ്മകളും കേരളത്തില്‍ മിക്ക ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. അട് കര്‍ഷകരുടെയും കോഴി കര്‍ഷകരുടെയും തുടങ്ങി ഇത്തരത്തില്‍ കൂട്ടായ്മകള്‍ അനേകമാണ്. 'വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അലംഭാവവും നിഷേധനിലപാടുകളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സോഷ്യല്‍ മീഡിയയെയാണ് ഇപ്പോള്‍ ഭയക്കേണ്ടത്, പതം വന്ന പ്രിന്റ്-വിഷ്വല്‍ മാധ്യമങ്ങള്‍ക്ക് മൈക്രോലെവലില്‍ വിമര്‍ശിക്കാന്‍ സമയം ലഭിക്കില്ലല്ലോ. എന്നാല്‍ ദശലക്ഷക്കണക്കായ മാധ്യമപ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയില്‍. അവരുടെ കണ്ണുകളില്‍ നിന്നും രക്ഷപെടുക പ്രയാസം തന്നെയാണ്', പേരു വെളുപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കൃഷി ഓഫീസര്‍ പറഞ്ഞു.
വാട്ടസ്ആപ്പ് എന്ന ആഗ്നേയാസ്ത്രം
നമ്മുടെ സാമൂഹിക സങ്കല്‍പ്പങ്ങളെ മൊത്തമായി മാറ്റാന്‍ ശക്തിയുള്ള ഒരായുധമാണ്, മൂര്‍ച്ചയേറിയ ആയുധമാണ് സോഷ്യല്‍ മീഡിയയെന്നും അതിലെ ആഗ്നേയാസ്ത്രമാണ് വാട്ടസ്ആപ്പെന്നും ചുരുക്കി പറയാം.
Dias Francis of Thrissur started Kerala Farmers' market WhatsApp not just a matter of curiosity.
Dias, who has seen and operated farms since the day he remembers, knows the plight of farmers in the marketplace. “By the time Covid lock down made selling the agricultural produce in the marketplaces no longer possible,the idea of Kerala Farmer's Market was born to me. when I saw the farmers giving their produce at the nearest shop for cheaper rates,I thought it is the best way to support them. The venture began with the involvement of town traders, known individuals and local farmers. In a matter of days, 256 member group formed.Later, three more groups had to be formed. This WhatsApp group has now become the best marketplace for merchandising. We need to ensure that the quality and price of the products are mutually exclusive and that Admin is not responsible for that, ”Dias said.
Hundreds of such markets are active in Kerala.Even before the Covid Lockdown, farmers' groups were marketing their products through Facebook and WhatsApp. But survey reports suggest that widespread use began after the lockdown. WhatsApp is being used as a marketing medium by not only farmers but also micro-and small traders, ”said Abhijit Bose, Head of WhatsApp India. It is most successful in the marketing of vegetables and fruits.
WhatsApp, a simple, manageable platform, has become virtual market place as products cannot be brought to market and sold through the wholesale-retail trade. Instead of earlier feel that social media is full with trolls, news and false stories, WhatsApp became a virtual merchandise, trusted organization that dealt with demand within minutes. Covid opened the way to a new world where freight is transferred to an account at a mutually agreed upon location. This will save money and time.
WhatsApp Media provides a means of answering farmers' queries and exchange of good seeds. "WhatsApp is like opening a large marketplace without charging a fee," said Srinivasan,a shopkeeper. No rent, no loading unloading fee, no parking fee, things happening easily. Grocery retailer Rafeeq said that even though digital technology has been used for a long time, traditional methods are preferred. Now, when there was a pressure, it gave way. Rafeeq said that even after the corona period, trade will continue digital.
WhatsApp is becoming a wave for anything, including financial advice. The Kerala Agricultural University and the KVKs testify that the system has now shifted to the treatment of the disease by sending pictures of the crops grown by the farmers and the voice message.WhatsApp plays a crucial role in aquaculture and animal husbandry too. The community at Aquaponics Village in Cherai using this messaging system years back. All their trade and seed collection is through WhatsApp. WhatsApp groups of dairy farmers are also functioning in most districts of Kerala. There are many such societies, including goat farmers and poultry farmers. “The contempt and negative attitude of various government departments are now being debated on social media. Social media now has to be feared, as the print and visual media that has come to fruition has no time for criticism at the microlevel. But there are millions of journalists on social media. It is difficult to escape from their eyes, ”said a farm officer who did not want to be named.
Yes, it is true that social media is a powerful tool and a powerful tool to change our social imaginations altogether.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പച്ചക്കറിയും പൂക്കളും പഴങ്ങളും ഒരു കുടക്കീഴിലൊരുക്കി കഞ്ഞിക്കുഴി ബ്ലോക്ക് വനിതാ കര്‍ഷക സംഘം
Share your comments