തൊടുപുഴയിലെ കാഡ്സ് കൃഷിക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളത്ത് ഒരു അഗ്രി ബസാർ ആരംഭിച്ചു. തൃശൂർ, കാന്തല്ലൂർ, വട്ടവട, പാലക്കാട്, തൊടുപുഴ എന്നിവിടങ്ങളിലെ കർഷകരിൽ നിന്നു ശേഖരിച്ച കാർഷിക ഉൽപന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കാഡ്സ് ചെയർമാൻ ആന്റണി ഈ അഗ്രി ബസാർ പാലാരിവട്ടത്ത് തുടങ്ങിയത്. പാലാരിവട്ടം ബൈപ്പാസിൽ നിന്നും കാക്കനാട്ടേക്ക് വരുന്ന വഴിയിൽ SNDP ജംഗ്ഷനിലാണ് ഈ അഗ്രി ബസാർ. മിതമായ വിലയിൽ ആവശ്യക്കാർക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ലഭ്യമാക്കാനാവും ഒപ്പം കർഷകർക്ക് നല്ല വിപണി കണ്ടെത്തുകയും ചെയ്യാം.
വയനാടൻ വനവിഭവങ്ങളായ മുളയരി കിലോയ്ക്ക് 400 രൂപയും ചമയരികിലോയ്ക്ക് 200 ഉം ഞവരകിലോയ്ക്ക് 190 ഉം കൂവപ്പൊടി കലോ 800 രൂപയ്ക്കും കരിപ്പെട്ടി 400gm 80 രൂപ നിരക്കിലും വയനാടൻ പച്ചമരുന്നുകളും ഇവിടെ ഉണ്ട്. ഇതെല്ലാം വയനാട്ടിൽ നിന്നും നേരിട്ട് കർഷകർ എത്തി ക്കുന്നു. നായ്ക്കരുണ പരിപ്പ് പൊടി, അമുക്കുരം, നറു നീണ്ടി, ചണയരി, കല്ലിയൂർ വഞ്ചി, നറു നീണ്ടി, പാഷൻ ഫ്രൂട്ട്, കുരുമുളക്, ചുക്ക്, തൃപ്പല്ലി, അയമോദകം, ഗ്രാമ്പൂ, വിവിധ തരം ദാഹശമനി എന്നിവയും ഈ സ്റ്റാളിൽ ലഭിക്കും. 'തേനിലിട്ട നെല്ലിക്ക, വിവിധ തരം പായസങ്ങൾ, മുളയരിപ്പായസം എന്നും ലഭിക്കും. ഓർഡർ അനുസരിച്ചും പായസം ലഭ്യമാക്കുന്നുണ്ട്.
തേങ്ങ ,ചക്ക, നാടൻ ഏത്തപ്പഴം 45 രൂപ, ഞാലിപ്പൂവൻ 55, വള്ളിപ്പയർ 59 രൂപ കിലോയ്ക്ക്, മധുരമുള്ള പാഷൻ ഫ്രൂട്ടിന് കിലോയ്ക്ക് 195.
എന്നിങ്ങനെയാണ് ഇവിടുത്തെ വില്പന വില. കേരള അഗ്രിഡവലെപ്മെന്റ് ആന്റ് സസ്റ്റെയിനബിൾ പ്രൊഡ്യൂസർ കോ. ലിമിറ്റഡ് തൃശൂരുള്ള ജോയിയുടെ കൃഷിയിടത്തിൽ നിന്നാണ് പച്ചക്കറികൾ കൂടുതലും വാങ്ങുന്നത്. ജൈവ പച്ചക്കറിയായതിനാൽ മാർക്കറ്റുണ്ടെങ്കിലും വില കിട്ടാതെ പ്രയാസപ്പെടുന്ന സമയത്താണ് കാഡ്സ്ൻ്റെ ബസാറിൽ വില്പനയെക്കത്തിച്ചത്. ബട്ടർ ബീൻസ്, മുരിങ്ങ ബീൻസ്, സോയാബീൻസ്, സെലക്ഷൻ ബീൻസ്, ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് മുതലായവ ലഭ്യമാണ്.
കൃഷിക്കാരെ സഹായിക്കാൻ കാർഡ്സ് പാലാരിവട്ടത് ആഗ്രോ ബാസാർ ആരംഭിച്ചു
തൊടുപുഴയിലെ കാഡ്സ് കൃഷിക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളത്ത് ഒരു അഗ്രി ബസാർ ആരംഭിച്ചു.
Share your comments