കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനും, അവരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക സംസ്കരണ കേന്ദ്രങ്ങൾ വികസിപ്പിക്കണമെന്ന് പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ പറഞ്ഞു. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിന് മാത്രമല്ല, ഗ്രാമീണ യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും, അതോടൊപ്പം വിളവെടുപ്പിന് ശേഷമുള്ള വലിയ തോതിലുള്ള നഷ്ടം കുറയ്ക്കുന്നതിനു, ഇത് ഒരു പരിധി വരെ സഹായിക്കും. പ്രത്യേകിച്ച് ധാന്യവിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക്, സുഗന്ധവ്യഞ്ജനങ്ങൾ, പരുത്തി, എണ്ണക്കുരുക്കൾ തുടങ്ങിയവയിൽ കാർഷിക സംസ്കരണം സ്ഥാപിക്കുന്നതാണ് ഈ പ്രശ്നത്തിനുള്ള ലളിതമായ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക സംസ്കരണ കേന്ദ്രങ്ങൾ വരുന്നതോടെ, ഗ്രാമീണ യുവാക്കൾ ഗ്രാമം വിട്ടു പോകാതിരിക്കാനും, നഗരആകർഷണം കുറയ്ക്കുകയും, അതോടൊപ്പം കൃഷിയിൽ വൈവിധ്യവൽക്കരണ ആശയങ്ങൾ കൈവരിക്കാൻ സഹായകമാവുന്നു. ഗ്രാമീണ മേഖലയിൽ കൃഷി ചെയ്യുന്ന ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ പ്രാഥമിക, ദ്വിതീയ സംസ്കരണം, സംഭരണം, കൈകാര്യം ചെയ്യൽ, ഉണക്കൽ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഒരു സംരംഭമാണിതെന്ന് പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രോസസിങ് ആൻഡ് ഫുഡ് എൻജിനീയറിങ് വിഭാഗത്തിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പറഞ്ഞു.
നിലവിൽ, ഇത്തരം 300-ലധികം APCകൾ(Agro-Processing Centers), PAU-(Punjab Agricultural University)യുടെ മാർഗനിർദേശപ്രകാരം കർഷകരും, ഗ്രാമീണ യുവാക്കൾ നേരിട്ടും, അല്ലാതെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ, ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം തുടങ്ങി കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രേത്യക വിഭാഗങ്ങൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന മെഷിനറികൾ വാങ്ങാൻ കർഷകർക്ക് 25 മുതൽ 35 ശതമാനം വരെ സബ്‌സിഡി നൽകുന്നു. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ മാർഗ്ഗനിർദ്ദേശത്തോടെ ഇതിനകം തന്നെ APC ഇൻസ്റ്റാൾ ചെയ്യുകയും, അത് വിജയകരമായി പ്രവർത്തിപ്പിക്കുകയും ചെയ്‌തു.
2 മുതൽ 5 പേർക്ക് തൊഴിൽ നൽകുന്നതിന് പുറമെ ഏകദേശം 1 ലക്ഷം രൂപ വരെ പ്രതിമാസ ലാഭത്തോടെ നല്ല സാമ്പത്തിക മൂലധനം നേടുകയും ചെയ്യുന്നുണ്ടെന്ന് സംരംഭകർ വെളിപ്പെടുത്തി. പഞ്ചാബിൽ ഉടനീളം സമാനമായ യൂണിറ്റുകൾ സ്ഥാപിക്കാൻ സംസ്ഥാനത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ പറഞ്ഞു. മൂല്യവർധിത കാർഷിക അധിഷ്ഠിത ഉൽപന്നങ്ങളും, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളും ഈ കേന്ദ്രങ്ങൾ തയ്യാറാക്കി വിപണനം ചെയ്തിട്ടുണ്ടെന്നും ഇതേ വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമതലത്തിലുള്ള വ്യക്തികൾ/SHG /FPO /ഓർഗനൈസേഷനുകൾ/ സന്നദ്ധ സംഘടനകൾ എന്നിവർക്ക് ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ കൈകാര്യം ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: 16,800 കോടി രൂപയുടെ പതിമൂന്നാം ഗഡു ഇന്ന് പ്രധാനമന്ത്രി പുറത്തിറക്കും
Share your comments