കൃഷിവകുപ്പിന്റെ പദ്ധതികളിൽ അപേക്ഷ സമർപ്പിക്കാൻ 'എയിംസ്' സേവന പോർട്ടൽ
കൃഷി സംബന്ധമായ വിവരങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുന്ന സംസ്ഥാന കൃഷി വകുപ്പിൻറെ അധികാരപരിധിയിലുള്ള വെബ് പോർട്ടലാണ് 'എയിംസ്' (അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം).
കൃഷി സംബന്ധമായ വിവരങ്ങൾ ഏറ്റവും വേഗത്തിലും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുന്ന സംസ്ഥാന കൃഷി വകുപ്പിൻറെ അധികാരപരിധിയിലുള്ള വെബ് പോർട്ടലാണ് 'എയിംസ്' (അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം).
AIMS (Agriculture Information Management System) is a web portal under the jurisdiction of the State Department of Agriculture which provides fast and transparent information on agriculture to the people.
എയിംസ് നൽകുന്ന സേവനങ്ങൾ
1. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള അപേക്ഷ സമർപ്പിക്കാം.
2. എല്ലാതരത്തിലുള്ള വിള നാശത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം.
വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ അനുയോജ്യമായവ തെരഞ്ഞെടുത്ത് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. വ്യക്തികളെന്ന നിലയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ്, മേൽവിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ, IFSC കോഡ്, വിദ്യാഭ്യാസയോഗ്യത, മൊബൈൽ നമ്പർ എന്നിവ തെറ്റുകൂടാതെ നൽകണം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുമ്പോൾ ഒരു പാസ്‌വേഡ് ലഭിക്കുന്നു. ഇതുപയോഗിച്ച് പോർട്ടൽ ലോഗിൻ ചെയ്യാം. പോർട്ടലിൽ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ ഭാവി നടപടികൾക്ക് വേണ്ടി ഉപയോഗപ്പെടുത്താം.
രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?
https://www.aims.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഹോം പേജ് തുറക്കാം. ഈ പേജിൽ കാണപ്പെടുന്ന Farmers login എന്ന മെനുവിൽ ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യാം. നേരത്തെ തന്നെ രജിസ്ട്രേഷൻ നടത്തിയ വ്യക്തി ആണെങ്കിൽ ആദ്യതവണ ലഭിച്ച പാസ്സ്‌വേർഡും, ഐഡിയും ഉപയോഗപ്പെടുത്തി ലോഗിൻ ചെയ്യുക. പോർട്ടൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്ക് അടുത്തുള്ള കൃഷി ഭവൻ ആയോ, aimsagrikerala@gmail.com എന്ന മെയിൽ വഴിയോ ബന്ധപ്പെടാം.
English Summary: AIMS service portal for submitting applications in the schemes of the Department of Agriculture
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments