<
  1. News

68 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ ടാറ്റയ്ക്ക് തന്നെ കൈമാറ്റം ചെയ്‌തു

68 വര്‍ഷങ്ങൾക്ക് ശേഷം സർക്കാർ, എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിനു തന്നെ കൈമാറി. 18,000 കോടി രൂപയ്ക്കാണ് സർക്കാർ കൈമാറ്റം ചെയ്‌തത്‌. ഔദ്യോഗിക സ്ഥിരീകരണം നൽകി സര്‍ക്കാര്‍. ടാറ്റ ഗ്രൂപ്പാണ് എയര്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും വലിയ ലേല തുക നൽകുന്നത്. കടക്കെണിയിൽ ആയ എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ സൺസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.

Meera Sandeep
Air India returns to Tata after 68 years
Air India returns to Tata after 68 years

68 വര്‍ഷങ്ങൾക്ക് ശേഷം സർക്കാർ, എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിനു തന്നെ കൈമാറി. 18,000 കോടി രൂപയ്ക്കാണ് സർക്കാർ കൈമാറ്റം ചെയ്‌തത്‌. ഔദ്യോഗിക സ്ഥിരീകരണം നൽകി സര്‍ക്കാര്‍. ടാറ്റ ഗ്രൂപ്പാണ് എയര്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും വലിയ ലേല തുക നൽകുന്നത്.  കടക്കെണിയിൽ ആയ എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ടാറ്റ സൺസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.

കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ എന്നിവയുടെ ഉൾപ്പെടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളിൽ ടാറ്റ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ എയര്‍ ഇന്ത്യ ലേല നടപടികൾ പൂര്‍ത്തിയായി. കമ്പനിയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്ത്യ സ്വന്തമാക്കുകയാണ്. സര്‍ക്കാരിൻെറ ഉടമസ്ഥതയിൽ ഉള്ള ഓഹരികളായിരുന്നു ഇത്.

ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റുമാണ് എയര്‍ ഇന്ത്യക്കായി ഒടുവിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നത്. എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പ് തന്നെയാണ്. ഇതാണ് രാജ്യത്തിൻെറ ദേശീയ വിമാന കമ്പനി എന്ന മുഖമുണ്ടായിരുന്ന എയര്‍ ഇന്ത്യ അതിൻെറ ഉടമസ്ഥര്‍ക്ക് തന്നെ വര്‍ഷങ്ങൾക്ക് ശേഷം തിരികെ ലഭിക്കാൻ കാരണം .സര്‍ക്കാര്‍ നിശ്ചയിച്ച ലേലത്തുകയേക്കാൾ 3,000 കോടി രൂപയോളം അധികമാണ് ടാറ്റ നൽകുന്നത് എന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഏകദേശം 6,000 കോടി രൂപയോളമാണ് എയര്‍ ഇന്ത്യയുടെ കടം.

എയര്‍ ഇന്ത്യ ടാറ്റയുടെ ഉടമസ്ഥതയിൽ ആകുന്നതോടെ കമ്പനിയുടെ മുഖം മാറിയേക്കും. കണക്കെണിയിലായ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങൾ മെച്ചപ്പെടാനും ഈ രംഗത്ത് മുൻനിരയിലേക്ക് കമ്പനി ഉയരാനും ടാറ്റ ഗ്രൂപ്പിൻെറ ഏറ്റെടുക്കൽ സഹായകരമായേക്കും. അതേസമയം സര്‍ക്കാരിൻെറ മുഖമായിരുന്ന വിമാന കമ്പനി പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

എന്തായാലും അര്‍ഹതപ്പെട്ട കൈകളിൽ തന്നെയാണ് എയര്‍ ഇന്ത്യ എത്തുന്നത്. കാരണം ടാറ്റയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ടാറ്റ എയര്‍ലൈൻസിന് നീണ്ട 67-68 വര്‍ഷങ്ങളുടെ ചരിത്രം കൂടെയാണ് പറയാനുള്ളത്. ജെആര്‍ഡി ടാറ്റയുടെ സ്വപ്ന വിമാന കമ്പനിയായിരുന്നു ഇത്. 1932 മുതലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയിൽ അനന്തസാധ്യതകളുടെ ചിറകുകൾ വിരിച്ച് എയര്‍ ഇന്ത്യ എത്തുന്നത്. വീണ്ടും നവീകരണങ്ങൾ. 1937 നവംബർ 6 ന് എയർലൈൻ ബോംബെ-ഇൻഡോർ-ഭോപ്പാൽ-ഗ്വാളിയർ-ഡൽഹി സർവീസ് ആരംഭിച്ചു. ജെആർഡി ടാറ്റയാണ് ആദ്യ വിമാനം പറത്തിയത്.

അന്ന് റേഡിയോ ഘടിപ്പിച്ച ആദ്യ വിമാനം ടാറ്റയുടേതായിരുന്നു. 1939-ൽ ടാറ്റ എയർലൈൻസ് റൂട്ടുകൾ തിരുവനന്തപുരം, ഡൽഹി, കൊളംബോ, ലാഹോർ എന്നിവിടങ്ങളിലേക്കുമെത്തി.

പല തവണ പേരുകൾ മാറ്റി. 1946-ൽ ആണ് പൊതുമേഖലാ കമ്പനിയാകുന്നത്. പിന്നീട് എയര്‍ ഇന്ത്യ ലിമിറ്റഡായി. 1948 മുതൽ രാജ്യാന്തര സര്‍വീസുകളും. 1952-ൽ ദേശീയ കമ്പനിയായി.

കടബാധ്യത മൂലം 2001 മുതലാണ് എയര്‍ ഇന്ത്യ വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. പിന്നീട് എയര്‍ ഇന്ത്യ കടക്കെണിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. 2018-ൽ 50,000 കോടിയിലധികം കടബാധ്യതയുള്ള എയര്‍ ഇന്ത്യ വിൽക്കാൻ സർക്കാർ വീണ്ടും ശ്രമിച്ചു. എയർലൈനിലെ ഓഹരികളുടെ 24 ശതമാനം നിലനിർത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും ആരും എത്തിയില്ല. പിന്നീട് പലതവണ ലേല നടപടി പ്രഖ്യാപിച്ചെങ്കിലും കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാൻ ആരും തയ്യാറാകാഞ്ഞതോടെ മുഴുവൻ ഓഹരികളും വിറ്റഴിക്കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

English Summary: Air India returns to Tata after 68 years

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds