1. യുഎഇയിൽ അജ്മാൻ ലിവ ഈന്തപ്പഴ മേളയ്ക്ക് തുടക്കം. അജ്മാൻ വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേള ഈ മാസം 30ന് അവസാനിക്കും. പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി കർഷകരുടെ വരുമാനം കൂട്ടുകയാണ് മേളയുടെ ലക്ഷ്യം. നിരവധി ഇനം ഈന്തപ്പഴങ്ങളും മറ്റ് കാർഷിക ഉൽപന്നങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
കൂടുതൽ വാർത്തകൾ: സൗദി അറേബ്യയിൽ 10 കോടി കണ്ടൽ തൈകൾ നടുന്നു
2. പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana)യുടെ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. 14-ാം ഗഡു ഇന്ന് ലഭിക്കും. 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം ട്രാൻസ്ഫർ ചെയ്യുക. 17,000 കോടി രൂപയാണ് ഇന്ന് വിതരണം ചെയ്യുന്നത്. ആനുകൂല്യം കൃത്യമായി ലഭിക്കാൻ കർഷകർ അവരുടെ eKYC പൂർത്തിയാക്കണം. ഗുണഭോക്ത്യപട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.
പിഎം കിസാൻ ഔദ്യോഗിക വെബ്സൈറ്റ് pmkisan.gov.in സന്ദർശിച്ച ശേഷം, ഹോം പേജിൽ കാണുന്ന ഫാർമർ കോർണർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അതിനുശേഷം ബെനിഫിഷ്യറി സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക. ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്നും സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്/ ഗ്രാമം എന്നിവ കൃത്യമായി തെരഞ്ഞെടുക്കണം. Get Report ക്ലിക്ക് ചെയ്ത് പട്ടികയിൽ പേര് ഉണ്ടോയെന്ന് പരിശോധിക്കാം. പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്.
3. കേരളത്തിൽ കുരുമുളകിന്റെ വില ഉയരുന്നു. 2 ദിവസം കൊണ്ട് കിലോഗ്രാമിന് കൂടിയത് 50 രൂപ. ക്വിന്റലിന് 5,000 രൂപയും. നിലവിൽ 1 കിലോ കുരുമുളകിന് 570 രൂപയാണ് വില. എന്നാൽ കുരുമുളക് സംഭരിക്കാത്ത സാഹചര്യത്തിൽ ചെറുകിട കർഷകർക്ക് വിലവർധനവ് കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വിളവെടുക്കുമ്പോൾ തന്നെ കർഷകർ ഉൽപന്നങ്ങൾ വിൽക്കും. ഇതോടെ സംഭരിച്ചു വച്ചിരിക്കുന്ന കച്ചവടക്കാർക്ക് വില വർധനവിന്റെ ഗുണം ലഭിക്കും. നിലവിൽ, രാജ്യാന്തര വിപണിയിൽ 1 ടൺ ഇന്ത്യൻ കുരുമുളകിന് 7,500 ഡോളറാണ് വില.
Share your comments