
കേരള പി.എസ്.സി മേയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്.
മേയിൽ നടത്താനിരുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയും മാറ്റിവെച്ച പരീക്ഷകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ഏപ്രിൽ മാസത്തിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചതിന് പുറമെ മേയ് 4 മുതൽ 7 വരെയുള്ള പരീക്ഷകൾ മാറ്റിവെക്കുന്നതായി പി.എസ്.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അടുത്ത മൂന്ന് മാസത്തേക്കുള്ള അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവയ്ക്കാനും പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.
Share your comments