
യുപിയിലെ കർഷകർക്ക് കടാശ്വാസവുമായി സൂപ്പർ താരം അമിതാഭ് ബച്ചൻ. 1398 കർഷകരുടെ 4.05 കോടി രൂപ വരുന്ന കാർഷിക കടമാണു ബച്ചൻ വീട്ടിയത്. സംസ്ഥാനത്തെ 1398 കർഷകരുടെ ബാങ്ക് വായ്പകളാണ് താരം അടച്ചത്.ഇതിനായി 4.05 കോടി രൂപയാണ് അദ്ദേഹം ചെലവാക്കിയത്.നേരത്തേ മഹാരാഷ്ട്രയിലെ 350 കർഷകരുടെ കടവും അമിതാഭ് ബച്ചൻ വീട്ടിയിരുന്നു. കടക്കെണിയിൽ നിന്നു രക്ഷിച്ചവരിൽ നിന്നു തിരഞ്ഞെടുത്ത 70 പേരെ 26നു മുംബൈയിലേക്കു ക്ഷണിച്ചിട്ടുമുണ്ട്. ഇതിനായി ട്രെയിനിലെ ഒരു കോച്ച് തന്നെ ബുക്ക് ചെയ്തു. വായ്പ അടച്ചു തീർത്തതിന്റെ കത്ത് തന്റെ ഓഫിസിൽ ബച്ചൻ ഇവർക്കു നേരിട്ടു നൽകും.
Share your comments