വി എച്ച് സി ഇ വിദ്യാലയങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അമ്മയ്ക്ക് ഒരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ പിന്തുണയോടെ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മ്മാണം, ജൈവ വൈവിദ്ധ്യ ഉദ്യാന നിര്‍മ്മാണം തുടങ്ങി സ്‌കൂള്‍ കാമ്പസുകള്‍ക്കകത്ത് വി എച്ച് എസ് ഇ - എന്‍ എസ് എസ് യൂണിറ്റുകള്‍ നടത്തിയ ഹരിത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അംഗീകാരമായാണ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ കാര്‍ഷിക ഉപകരണങ്ങള്‍ അനുവദിച്ചത്. കൈക്കോട്ട്, ചവറുമാന്തി, വെട്ടുകത്തി, 15 മീറ്റര്‍ ഗാര്‍ഡന്‍ ഹോസ് എന്നിവയാണ് ഓരോ വിദ്യാലയത്തിനും വിതരണം ചെയ്തത്. കാര്‍ഷിക ഉപകരണങ്ങള്‍ വാളണ്ടിയര്‍ ലീഡര്‍മാര്‍ക്കു കൈമാറുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മോഡല്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൃഷിവകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുമേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 32 വി എച്ച എസ് ഇ സ്‌കൂളുകളില്‍ ഉപകരണങ്ങളുടെ വിതരണം പൂര്‍ത്തിയാക്കി.
'അമ്മയ്ക്ക് ഒരു അടുക്കളത്തോട്ടം' പദ്ധതി: കാര്‍ഷിക ഉപകരണങ്ങള്‍ നല്‍കി
വി എച്ച് സി ഇ വിദ്യാലയങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അമ്മയ്ക്ക് ഒരു അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ പിന്തുണയോടെ കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.
Share your comments