കോട്ടുക്കോണം, നീലം, ബംഗനപ്പിള്ളി, മഹാരാജ പസന്ത്, ചന്ദ്രക്കാലന്‍ എന്നീ അഞ്ചിനം മാവിനങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്. മൂന്നു വര്‍ഷത്തില്‍ കായ്ക്കുന്ന ഇനങ്ങളാണിവ. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി, ഒന്നര വര്‍ഷത്തില്‍ കായ്ക്കുന്ന അലഹബാദ് സഫേദ് ഇനത്തില്‍പ്പെട്ട ചുവപ്പ്/വെള്ള പേരയ്ക്ക, ആപ്പിള്‍ ചാമ്പ, ആറ് മാസത്തില്‍ കായ്ക്കുന്ന കരിമ്പ്, റമ്പൂട്ടാന്‍, ഞാവല്‍പ്പഴം, കറ്റാര്‍വാഴ, എന്നിവയുടെ തൈകളും മേളയിലെത്തുന്നവര്‍ക്ക് വാങ്ങാം.
മണ്ണ് പരിശോധിക്കാനും കനകക്കുന്നിലെ അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തില്‍ എത്തിയാല്‍ മതി. മണ്ണിലെ പി.എച്ച് മൂല്യവും മറ്റ് ഘടകങ്ങളും പ്രതികൂലമായാല്‍ കൃഷി നഷ്ടമുണ്ടാകും. കൃത്യമായ പരിശോധനയിലൂടെ ഈ പ്രതിസന്ധി നമുക്ക് മറികടക്കാം. അരക്കിലോ മണ്ണുമായി ഇവിടെ എത്തിയാല്‍ മണ്ണിന്റെ പി.എച്ച് മൂല്യം, വൈദ്യുത ചാലകത, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസിയം, സൂക്ഷ്മ മൂലകങ്ങള്‍, ഉപപ്രധാന മൂലകങ്ങള്‍ എന്നിവയുടെ അളവും പരിശോധിക്കാം. കൃഷി വകുപ്പിന്റെ മൊബൈല്‍ മണ്ണ് പരിശോധനാ ലാബില്‍ രാവിലെ പത്തിനും പത്തരയ്ക്കുമിടയില്‍ മണ്ണ് സ്വീകരിക്കും. വൈകിട്ട് മൂന്നിന് ശേഷം ഫലം ലഭിക്കും. ഫലം നേരിട്ട് വാങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീട്ടു വിലാസത്തിലും അയച്ചു കൊടുക്കും.
വരൂ ഭക്ഷ്യ വസ്തുക്കളിലെ മായം തിരിച്ചറിയാനുമുള്ള സൗകര്യങ്ങള്‍ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്റ്റാളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം നിത്യോപയോഗ ഭക്ഷ്യവസ്തുക്കളിലെ മായം സ്വയം എങ്ങനെ പരിശോധിക്കാം എന്നതിന്റെ പ്രദര്‍ശനവും വിവരണവും ഇവിടെ ലഭിക്കും.വെള്ളം പരിശോധിക്കുന്നതിനായി മൊബൈല്‍ ഭക്ഷ്യ പരിശോധന ലാബും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Share your comments