1. News

ലോക മണ്ണ് ദിനാഘോഷം; വദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ രചന/ക്വിസ് മത്സരങ്ങള്‍

ഡിസംബര്‍ 5 ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണം വിഷയമായി പോസ്റ്റര്‍ രചന, പരിസ്ഥിതി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

KJ Staff
ഡിസംബര്‍ 5 ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഹൈസ്‌കൂള്‍  ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി  കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണം വിഷയമായി പോസ്റ്റര്‍ രചന, പരിസ്ഥിതി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രണ്ട് മത്സരങ്ങളിലും മൂന്നു വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
നവംബര്‍ 26 ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ വി.കെ.കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലാണ് മത്സരങ്ങള്‍. ഒരു സ്‌കൂളില്‍ നിന്ന് എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0497 2768260, 0497 2712818 എന്നീ നമ്പറുകളില്‍ 21 ന് 5 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.
 
മത്സരത്തില്‍  പങ്കെടുക്കുവാന്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം. വിജയികള്‍ക്ക്  ഡിസംബര്‍ 5 ന് രാവിലെ 10 മണിക്ക്  ഗവ. വനിതാ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കും.
 
English Summary: World Soil day (1)

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds