52 ലക്ഷത്തിലധികം കർഷകർക്ക് 5,500 രൂപ വീതം, ഋതു ഭരോസ - പിഎം കിസാൻ പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ കർഷകർക്കുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു ജൂൺ ഒന്നിന് സംസ്ഥാന സർക്കാർ പുറത്തിറക്കി. YSR ഋതു ഭരോസ-പിഎം കിസാൻ പദ്ധതിക്ക് കീഴിൽ തുടർച്ചയായി അഞ്ചാം വർഷവും അർഹരായ 52.3 ലക്ഷം കർഷകർക്ക് 5,500 രൂപ വീതം മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ക്രെഡിറ്റ് ചെയ്തു.
ഈ സ്കീമിന് കീഴിൽ, സംസ്ഥാനത്തെ എൻഡോവ്‌മെന്റ് ഭൂമിയിൽ കൃഷി ചെയ്യുന്നവരുൾപ്പെടെ ഭൂരഹിതരായ എല്ലാ എസ്‌സി, എസ്ടി, ഒബിസി, ന്യൂനപക്ഷ കർഷകർക്കും ആന്ധ്ര പ്രദേശ് സർക്കാർ 13,500 രൂപ ധനസഹായം നൽകുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ 30,985 കോടി രൂപയാണ് ഈ പദ്ധതി പ്രകാരം സംസ്ഥാനം കർഷകർക്ക് വിതരണം ചെയ്തത്. കർഷകൻ അഭിവൃദ്ധി പ്രാപിച്ചാൽ മാത്രമേ സംസ്ഥാനം അഭിവൃദ്ധി പ്രാപിക്കൂ എന്ന് വിശ്വസിക്കുന്ന സർക്കാരാണ് നിങ്ങളുടെ സർക്കാരെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡി വീഡിയോ ലിങ്കിൽ തുക പുറത്തിറക്കിയ ശേഷം കർഷകരോട് പറഞ്ഞു.
സംസ്ഥാനത്തെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും സർക്കാർ പാലിച്ചിട്ടുണ്ടെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു. വായ്‌പാ സമാഹരണത്തിന് ബുദ്ധിമുട്ടുള്ള കർഷകർ വിളകൾ കൃഷി ചെയ്യുമ്പോൾ ബുദ്ധിമുട്ടേണ്ടെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നാല് വർഷത്തേക്ക് 12,500 രൂപ സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഇപ്പോൾ അഞ്ച് വർഷത്തേക്ക് 13,500 രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തതായും കർഷകർക്ക് 17,500 രൂപ അധിക ഫണ്ട് ലഭിക്കുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: UPI Transaction: 14 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടത്തി ഇന്ത്യയിലെ യുപിഐ ഉപഭോക്താക്കൾ
Pic Courtesy: Facebook, Pexels.com
Share your comments