മാനന്തവാടി : വയനാട്ടിലെ സാധാരണ ജനങ്ങൾക്ക് ഇന്നും ജീവിതമാർഗംക്ഷീരമേഖലയാണെന്ന് ഒ ആർ കേളു എം എൽ എ പറഞ്ഞു. ക്ഷീര വികസന വകുപ്പ് , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മിൽമ, മൃഗ സംരക്ഷണ വകുപ്പ് , തിരുനെല്ലി ഗ്രാമപഞ്ചായത്ത്, പനവല്ലി ക്ഷീരോൽപാദക സഹകരണ സംഘം, മാനന്തവാടി ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം പനവല്ലി ഗവ എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ക്ഷീര കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികൾ ഉണ്ടെന്നും അവയെ കുറിച്ച് കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ അധ്യക്ഷനായിരുന്നു. മികച്ച ക്ഷീര കർഷകരെ ആദരിക്കൽ , പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷകരുടെ മക്കളെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കന്നുകാലി പ്രദർശനം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണൻ നിർവ്വഹിച്ചു. വി വേലായുധൻ അധ്യക്ഷനായിരുന്നു. തുടർന്ന് നടത്തിയ ക്ഷീര വികസന സെമിനാറിൽ കാർഷിക മേഖലയിലും, സമ്പദ് വ്യവസ്ഥയിലും ക്ഷീരമേഖലയുടെ പങ്ക് എന്ന വിഷയത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പാൾ എം കെ പ്രകാശ് , അത്യുൽപാദന ശേഷിയുള്ള പശുക്കളുടെ പരിപാലനം എന്ന വിഷയത്തിൽ എടവക വെറ്ററിനറി സർജൻ ഡോ കെ എസ് സുനിൽ എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി, ജില്ലാ പഞ്ചായത്ത് മെമ്പർ എ എൻ പ്രഭാകരൻ, ജനപ്രതിനിധികളായ ഗീതാ ബാബു, കെ കെ സി മൈമൂന, സതീഷ് കുമാർ, എൻ എം ആന്റണി , ഡാനിയേൽ ജോർജ്ജ്, ഫാത്തിമ ബീഗം, ബിന്ദു ജോൺ, കമർ ലൈല, ശ്രീജ ഉണ്ണി, കെ ആർ വാസുദേവൻ, പി ടി ബിജു , മാനന്തവാടി ക്ഷീര വികസന ഓഫീസർ എൻ എസ് അജിതംബിക എന്നിവർ സംസാരിച്ചു
വയനാട്ടിലെ ജനങ്ങൾക്ക് ഇന്നും ജീവിതമാർഗം ക്ഷീരമേഖല - ഒ .ആർ കേളു എം. എൽ. എ
മാനന്തവാടി > വയനാട്ടിലെ സാധാരണ ജനങ്ങൾക്ക് ഇന്നും ജീവിതമാർഗംക്ഷീരമേഖലയാണെന്ന് ഒ ആർ കേളു എം എൽ എ പറഞ്ഞു. ക്ഷീര വികസന വകുപ്പ് , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, മിൽമ, മൃഗ സംരക്ഷണ വകുപ്പ് , തിരുനെല്ലി ഗ്രാമപഞ്ചായത്ത്, പനവല്ലി ക്ഷീരോൽപാദക സഹകരണ സംഘം, മാനന്തവാടി ബ്ലോക്കിലെ ക്ഷീരസംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം പനവല്ലി ഗവ എൽ പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ക്ഷീര കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികൾ ഉണ്ടെന്നും അവയെ കുറിച്ച് കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഇത്തരം പരിപാടികൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമൻ അധ്യക്ഷനായിരുന്നു. മികച്ച ക്ഷീര കർഷകരെ ആദരിക്കൽ , പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷകരുടെ മക്കളെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചു.
Share your comments