വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ ചികിത്സകൾ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട് മേഖലയിൽ ഇന്നലെ സന്ദർശനം നടത്തി. നാല് സംഘമായാണ് സന്ദർശനം നടത്തിയത്. കന്നുകാലികൾക്ക് ആവശ്യമായ വൈക്കോൽ, മരുന്ന്, അവശ്യചികിത്സ എന്നിവ നൽകി. വെറ്റിനറി ഡോക്ടർമാരും ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായി. കൂടാതെ വെറ്റിനറി ആംബുലൻസിൻരെ സഹായവും നൽകി. എസ്.ഡി.വി.സ്‌കൂൾ ഗ്രൗണ്ടിലും അവലൂക്കുന്ന് ഗ്രൗണ്ടിലും നിലവിലുള്ള ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്ന കന്നുകാലികൾക്ക് ആവശ്യമായ എല്ലാ സൗകര്യവും വകുപ്പ് ഒരുക്കുന്നു. കുട്ടനാട്ടിൽ കുടുങ്ങിയ ഓമന മൃഗങ്ങളെയും സുരക്ഷാ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്.
മൃഗങ്ങളുടെ രക്ഷയ്ക്ക് ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട്ടിൽ
വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ ചികിത്സകൾ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട് മേഖലയിൽ ഇന്നലെ സന്ദർശനം നടത്തി.
Share your comments