
കൃഷി വെറും കഠിനാദ്ധ്വാനമത്രെയല്ല; അത് സാങ്കേതികവിദ്യയും ബുദ്ധിയുടെയും ഒത്തുചേരൽ കൂടിയാണ്. ഇത്തരത്തിൽ ആധുനിക സാങ്കേതികവിദ്യയെ തന്റെ ശ്രമങ്ങളുമായി സംയോജിപ്പിച്ച് ഉത്പാദനക്ഷമതയും ലാഭക്ഷമതയും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കർഷകർക്കും പ്രചോദനമാകുന്നതാണ് ഉത്തർപ്രദേശിലെ കർഷകനായ അങ്കിതിന്റെ കഥ.

കൃഷിയിൽ നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സ്വീകരിക്കുന്നതിൽ ആത്മവിശ്വാസം കാണിക്കുന്ന പുരോഗമന കർഷകനാണ് അങ്കിത്. പരമ്പരാഗത ട്രാക്ടറുകൾക്ക് താരതമ്യേന കൂടുതൽ സമയവും അധ്വാനവും ആവശ്യമാണെന്ന് മനസ്സിലാക്കിയപ്പോൾ, മഹീന്ദ്ര 605 നോവോയിലേക്ക് മാറാൻ അദ്ദേഹം തീരുമാനിച്ചു.
മഹീന്ദ്ര 605 നോവോ: ആധുനിക കൃഷിയിലെ വിശ്വസ്ത പങ്കാളി
അങ്കിതിന്റെ അഭിപ്രായത്തിൽ, മഹീന്ദ്ര 605 നോവോ ട്രാക്ടർ അദ്ദേഹത്തിന്റെ കൃഷി അനുഭവത്തെ പൂർണ്ണമായും മാറ്റിമറിച്ചു. ഡീസൽ സേവർ, നോർമൽ, പവർ മോഡ് എന്നീ മൂന്ന് വ്യത്യസ്ത മോഡുകൾ അദ്ദേഹത്തിന്റെ ജോലി എളുപ്പമാക്കുക മാത്രമല്ല, ഇന്ധനം ലാഭിക്കാനും സഹായകമായി.
ഡീസൽ സേവർ മോഡ് - ട്രാക്ടർ ഭാരം വഹിക്കാതെ പ്രവർത്തിക്കുമ്പോൾ, ഉദാഹരണത്തിന്, വയലിലേക്ക് യാത്ര ചെയ്യുമ്പോൾ- ഈ മോഡ് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്നു.
നോർമൽ മോഡ് - ഉഴവുപണി പോലുള്ള പതിവ് കാർഷിക പ്രവർത്തനങ്ങൾക്ക് അനുയോജ്യം.
പവർ മോഡ് - ഈ മോഡ് പ്രയാസകരമായ സാഹചര്യങ്ങളിൽ, ഉദാഹരണത്തിന്, നനഞ്ഞ മണ്ണിൽ പ്രവർത്തിക്കുമ്പോഴും കനത്ത ഭാരമുള്ള ചരക്കുകൾ വഹിക്കുമ്പോഴും ട്രാക്ടറിന് അധികശക്തി നൽകി തടസ്സമില്ലാതെ പ്രവർത്തിക്കാൻ സഹായിക്കുന്നു.
ആയാസരഹിതമായ കൃഷിയ്ക്ക് നൂതന സാങ്കേതികവിദ്യ
ഈ ട്രാക്ടറിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ CRDI എഞ്ചിനാണ്, അത് കൂടുതൽ ശക്തവും ഇന്ധനക്ഷമതയുള്ളതുമാണ്.
അങ്കിത് പറയുന്നു, "ഇത് അത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഏത് കൃഷി സാഹചര്യത്തിലും ഇതിന് ഒരിക്കലും ശക്തി നഷ്ടപ്പെടുന്നില്ല."
കൂടാതെ, കുറഞ്ഞ ശബ്ദനിലവും ഡിജിറ്റൽ ഡാഷ്‌ബോർഡും ഇതിനെ കൂടുതൽ സവിശേഷമാക്കുന്നു. മുൻപ്, എഞ്ചിന്റെ അവസ്ഥ പരിശോധിക്കാൻ ട്രാക്ടറിന്റെ ബോണറ്റ് തുറക്കേണ്ടി വരുമായിരുന്നു, എന്നാൽ ഇപ്പോൾ എല്ലാ വിവരങ്ങളും ഡിജിറ്റൽ ഡാഷ്‌ബോർഡിൽ എളുപ്പത്തിൽ ലഭ്യമാണ്.
"ഇപ്പോൾ, ട്രാക്ടർ ഓടിക്കുമ്പോൾ തന്നെ എനിക്ക് ഫോണിൽ സംസാരിക്കാനും സംഗീതം ആസ്വദിക്കാനും കഴിയും. മുമ്പ് ഇത് സാധ്യമായിരുന്നില്ല, പക്ഷേ മഹീന്ദ്ര 605 NOVO യുടെ ആധുനിക സാങ്കേതികവിദ്യ ഇത് എളുപ്പമാക്കി," അങ്കിത് കൂട്ടിച്ചേർത്തു.

തടസ്സങ്ങളില്ലാത്ത ദീർഘകാല പ്രകടനം
തുടർച്ചയായ പ്രവർത്തനം കൃഷിയ്ക്ക് അത്യാവശ്യമാണ്. മഹീന്ദ്ര 605 NOVOയുടെ ഓട്ടോ എഞ്ചിൻ പ്രൊട്ടക്ഷൻ സവിശേഷത അമിതമായി ചൂടാകുന്നത് തടയുകയും, കൂടുതൽ മണിക്കൂർ വയലുകളിൽ ആശങ്കകളില്ലാതെ ജോലി ചെയ്യാൻ അങ്കിതിന് സാധ്യമാക്കുകയും ചെയ്യുന്നു.
ഇതിന്റെ മികച്ച ലൈറ്റിംഗ് സംവിധാനം രാത്രികാല കൃഷി സൗകര്യപ്രദമാക്കുന്നു. "മറ്റ് ട്രാക്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന്റെ ലൈറ്റിംഗ് മികച്ചതാണ്, ഇത് രാത്രി കൃഷി വളരെ എളുപ്പമാക്കുന്നു," അങ്കിത് പറയുന്നു.
മഹീന്ദ്രയുമായി വിജയം
മഹീന്ദ്ര 605 NOVO അങ്കിതിന്റെ കൃഷിയെ കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം, ഉത്പാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, അദ്ദേഹം കുറഞ്ഞ സമയത്തിനുള്ളിൽ തന്റെ ജോലികൾ പൂർത്തിയാക്കുന്നു, കൃഷിയിലുള്ള മറ്റ് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യമാകുന്നു.
അധുനിക യന്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, കർഷകർക്ക് കൂടുതൽ ഉത്പാദനക്ഷമവും ലാഭകരവുമായ കൃഷി അനുഭവം നേടാമെന്ന് അങ്കിത് സഹകർഷകരോട് ആഹ്വാനം ചെയ്യുന്നു.
"മഹീന്ദ്രയുടെ വരവോടെ, കഠിനാധ്വാനം എളുപ്പമാകും, ലാഭം വർദ്ധിക്കും!"

"എന്റെ ട്രാക്ടർ, എന്റെ കഥ"
മഹീന്ദ്ര 605 നോവോ വെറുമൊരു ട്രാക്ടർ മാത്രമല്ല; ഓരോ കർഷകന്റെയും സ്വപ്നം സാക്ഷാത്കരിക്കാനായുള്ള വിശ്വസ്ത പങ്കാളി കൂടിയാണ്. സാങ്കേതികവിദ്യയും പ്രതിബദ്ധതയും ചേർന്നാൽ കൃഷി കൂടുതൽ ഉത്പാദനക്ഷമവും ലാഭകരവുമാക്കാൻ കഴിയുമെന്ന് അങ്കിതിന്റെ കഥ തെളിയിക്കുന്നു.
Share your comments