-
-
News
അറിയിപ്പുകള്‍
കൊല്ലം പരവൂര്‍ നഗരസഭ കൃഷിഭവനില്‍ റെഡ് ലേഡി ഇനത്തില്‍പ്പെട്ട പപ്പായ തൈകള്‍ അഞ്ചു രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ കരമടച്ച രസീതിന്റെ പകര്‍പ്പു സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
റെഡ് ലേഡി പപ്പായ തൈകള്‍
കൊല്ലം പരവൂര്‍ നഗരസഭ കൃഷിഭവനില്‍ റെഡ് ലേഡി ഇനത്തില്‍പ്പെട്ട പപ്പായ തൈകള്‍ അഞ്ചു രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ കരമടച്ച രസീതിന്റെ പകര്‍പ്പു സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ജില്ലയില്‍ മില്‍ക്ക്‌ഷെഡ് ഡവലപ്‌മെന്റ് പദ്ധതിപ്രകാരം ഡയറി യൂണിറ്റുകള്‍, കിടാരി യൂണിറ്റുകള്‍, കറവയന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, അവശ്യാധിഷ്ഠിത ധനസഹായം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 20 ന് മുന്‍പായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
റബ്ബര്‍ കൃഷിയില്‍ പരിശീലനം
റബ്ബര്‍ കൃഷിയിലും പരിപാലനത്തിലും റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു. പുതിയ നടീല്‍ വസ്തുക്കള്‍, നടീല്‍ രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലന പരിപാടി ഏപ്രില്‍ 17, 18, 19 തീയതികളില്‍ കോട്ടയം റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. ഫീസ് 4500 രൂപ. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലന ഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്ത് മാറാവുന്ന ഡി.ഡി/ മണിയോര്‍ഡര്‍ ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ബോര്‍ഡ് പി.ഒ, കോട്ടയം -9, കേരളം എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷയോടൊപ്പം പണമടച്ച രസീത്, രസീത് നമ്പര്‍, തീയതി, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. വിവരങ്ങള്‍ ഇ-മെയില്‍ ആയും അയക്കാവുന്നതാണ്. മെയില്‍:
training@rubberboard.org.in. ഫോണ്‍:
2351313,
2353168,
9447860941.
English Summary: Announcements
Share your comments