പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ജില്ലയിലെ റെഗുലേറ്ററുകള്‍ മുണ്ടകന്‍ കൃഷിക്കുമുമ്പ് ശരിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശം നല്‍കി. കളക്‌ട്രേറ്റില്‍ നടന്ന ജില്ലയിലെ ഡാമുകളുടെ തല്‍സ്ഥിതി സംബന്ധിച്ച അവലോകന യോഗത്തലാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ചീരക്കുഴി റെഗുലേറ്റര്‍ ഉള്‍പ്പടെ പല ഡാമുകളുടെയും ഷട്ടറുകള്‍ക്ക് പ്രളയത്തില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇത് അടിയന്തിരമായി പുന:സ്ഥാപിക്കേണ്ടതുണ്ട്. റെഗുലേറ്ററുകള്‍ അടയ്‌ക്കുന്ന സമയത്ത് ഷട്ടറുകളുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പൂര്‍ണമായും പരിഹരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും തുലാവര്‍ഷ മഴയ്‌ക്കുമുമ്പ് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രളയം മൂലം ചെളിയും മലിന്യവും അടിഞ്ഞ പീച്ചി പദ്ധതിയുടെ ഇടതുകര വലതുകര കനാലുകളുടെ ഭാഗങ്ങള്‍ ശുചീകരിക്കും. എനമാക്കല്‍ മുതല്‍ കാഞ്ഞാണി വരെയുളള വിശദമായ ശുചീകരണ എസ്‌റ്റിമേറ്റ് ഉടന്‍ സമര്‍പ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പെരിങ്ങല്‍ക്കുത്ത് ഡാമിന്‍െ്‌റ സ്ഥതിയെ സംബന്ധിച്ച് അതീവജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്‌ടര്‍ കള്‌കടര്‍ യോഗത്തില്‍ വ്യക്തമാക്കി. കൃഷി, ഇറിഗേഷന്‍ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കേടായ റെഗുലേറ്ററുകള്‍ മുണ്ടകന്‍ കൃഷിക്കു മുമ്പ് ശരിയാക്കണം; കളക്ടര്‍ ടി.വി. അനുപമ
പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ജില്ലയിലെ റെഗുലേറ്ററുകള്‍ മുണ്ടകന്‍ കൃഷിക്കുമുമ്പ് ശരിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ നിര്‍ദ്ദേശം നല്‍കി.
Share your comments