സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിലെ (C-DAC) 259 വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് എന്നീ തസ്തികകളിലായി 259 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നൽകുക.
പ്രോജക്ട് എഞ്ചിനീയർ- 249 ഒഴിവുകൾ
പ്രോജക്ട് അസോസിയേറ്റ്- 4 ഒഴിവുകൾ
പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്- 2 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് സി-ഡാക്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ cdac.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 259 ഒഴിവുകളിലേക്കാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. 500 രൂപയാണ് അപേക്ഷാ ഫീസ്.
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
500 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈൻ വഴിയാണ് ഫീസടയ്ക്കേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവയുപയോഗിച്ച് ഫീസടയ്ക്കാം. പട്ടിക ജാതി, പട്ടിക വർഗം, ഭിന്നശേഷിക്കാർ, ഇ.ഡബ്ള്യൂ.എസ് എന്നീ വിഭാഗക്കാർക്ക് ഫീസുണ്ടാവില്ല.
Share your comments