
തിരുവനന്തപുരം തൈക്കാട് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെമോൺസ്‌ട്രേറ്റർ ഒഴിവിലേക്ക് നിയമനം നടത്തുന്നു 2021-22 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
വിദ്യാഭ്യാസ യോഗ്യത
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി / സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച 50 ശതമാനം മാർക്കോടെയുള്ള ഡിഗ്രി / മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം ആണ് യോഗ്യത.
സ്റ്റാർ കാറ്റഗറി ഹോട്ടലിൽ രണ്ടു വർഷത്തെ അനുബന്ധ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എച്ച്.എം.സി.റ്റി, ഗവ.കോളേജ് എന്നിവിടങ്ങളിൽ ഏതെങ്കിലും രണ്ട് വർഷത്തെ അധ്യാപന പരിചയം ഉണ്ടാവണം.
യോഗ്യത നേടിയവർക്ക് 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് [email protected] ലേക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340 എന്ന നമ്പറുമായി ബന്ധപ്പെടുക.
അവസാന തീയതി
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്
Share your comments