<
  1. News

സൗജന്യ പി.എസ്.സി പരിശീലനത്തിനും, കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
Applications are invited for free PSC training
Applications are invited for free PSC training

സൗജന്യ പി.എസ്.സി. പരിശീലനം നല്‍കുന്നു

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ ഉടന്‍ ആരംഭിക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി. പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈനായോ നേരിട്ടോ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0479 2442502, 9946055244, 8848762578. രജിസ്റ്റര്‍ ലിങ്ക്: http://rb.gy/fpebyu.

കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്സുകളിലേക്ക് അപേക്ഷി ക്ഷണിച്ചു

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിലെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, വെബ് ഡിസൈന്‍ ആന്റ ഡെവലപ്മെന്റ്‌സ്,  ഐ.ഒ.റ്റി., പൈത്തണ്‍, ജാവ, പി.എച്ച്.പി. എന്നിവയാണ് കോഴ്സുകള്‍. അടിസ്ഥാന യോഗ്യത: പ്ലസ്ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോം ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 8590605260, 0471-2325154.

യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു

കാർഷിക അറിവിനും പരിശീലനത്തിനും സഹായിക്കുന്ന ഫോൺ നമ്പറുകൾ

English Summary: Applications are invited for free PSC training and vocational skills development courses at Keltron

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds